• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 5, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

ഉറപ്പിക്കാം, കേരളത്തിൽ പെരുമഴ പെയ്യിക്കാൻ കാലവർഷം ഇതാ എത്തുന്നു! ഇന്നും നാളെയും ഇടിമിന്നൽ മഴ ജാഗ്രത

cntv team by cntv team
May 11, 2025
in Kerala
A A
ഉറപ്പിക്കാം, കേരളത്തിൽ പെരുമഴ പെയ്യിക്കാൻ കാലവർഷം ഇതാ എത്തുന്നു! ഇന്നും നാളെയും ഇടിമിന്നൽ മഴ ജാഗ്രത
0
SHARES
94
VIEWS
Share on WhatsappShare on Facebook

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം ഇത്തവണ നേരത്തെയെത്തുമെന്ന് പ്രവചനം. ഈ മാസം ഇരുപത്തിയേഴാം തിയതിയോടെ കാലവർഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേർന്നേക്കും. കഴിഞ്ഞ വർഷം മെയ് 31 നായിരുന്നു കാലവർഷം തുടങ്ങിയത്. കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്.അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.
14/05/2025 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾ

ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിർദേശം

12/05/2025, 13/05/2025: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Related Posts

എംജിയില്‍ ഓണ്‍ലൈൻ യുജി, പിജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം
Kerala

എംജിയില്‍ ഓണ്‍ലൈൻ യുജി, പിജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

August 5, 2025
കുട്ടിപ്പട്ടാളങ്ങളെ ഇനി പിന്നിലേക്ക് ആക്കേണ്ട..; ‘പിൻബെഞ്ചുകാർ’ സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി
Kerala

കുട്ടിപ്പട്ടാളങ്ങളെ ഇനി പിന്നിലേക്ക് ആക്കേണ്ട..; ‘പിൻബെഞ്ചുകാർ’ സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

August 5, 2025
സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ; ഓണാഘോഷം 29-ന്
Kerala

സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ; ഓണാഘോഷം 29-ന്

August 5, 2025
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്
Kerala

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വർധനവ്

August 5, 2025
ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി
Kerala

ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങളുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണം: മുഖ്യമന്ത്രി

August 5, 2025
റോഡ് സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിൻ്റെ ഭാഗമായി ഹൈവെ പോലീസ് നടത്തുന്ന ട്രാഫിക് പരിശോധനക്കും ബോധവത്ക്കരണത്തിനും തുടക്കമായി
Kerala

റോഡ് സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിൻ്റെ ഭാഗമായി ഹൈവെ പോലീസ് നടത്തുന്ന ട്രാഫിക് പരിശോധനക്കും ബോധവത്ക്കരണത്തിനും തുടക്കമായി

August 5, 2025
Next Post
മത പരിഷകരണ വാദങ്ങൾ രാജ്യ സുരക്ഷക്കു ഭീഷണി:മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി

മത പരിഷകരണ വാദങ്ങൾ രാജ്യ സുരക്ഷക്കു ഭീഷണി:മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി

Recent News

എംജിയില്‍ ഓണ്‍ലൈൻ യുജി, പിജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

എംജിയില്‍ ഓണ്‍ലൈൻ യുജി, പിജി പ്രോഗ്രാമുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

August 5, 2025
കുട്ടിപ്പട്ടാളങ്ങളെ ഇനി പിന്നിലേക്ക് ആക്കേണ്ട..; ‘പിൻബെഞ്ചുകാർ’ സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

കുട്ടിപ്പട്ടാളങ്ങളെ ഇനി പിന്നിലേക്ക് ആക്കേണ്ട..; ‘പിൻബെഞ്ചുകാർ’ സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

August 5, 2025
ദളിതർക്കെതിരെ അധിക്ഷേപ പരാമർശം; ഒളിവിലായിരുന്ന നടി മീര മിഥുൻ അറസ്റ്റിൽ

ദളിതർക്കെതിരെ അധിക്ഷേപ പരാമർശം; ഒളിവിലായിരുന്ന നടി മീര മിഥുൻ അറസ്റ്റിൽ

August 5, 2025
സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ; ഓണാഘോഷം 29-ന്

സ്കൂൾ ഓണപ്പരീക്ഷ 18 മുതൽ 29 വരെ; ഓണാഘോഷം 29-ന്

August 5, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025