ചങ്ങരംകുളം:മത പരിഷകരണ വാദങ്ങൾ മുസ്‌ലിം ഐക്യത്തിനു മാത്രമല്ല രാജ്യസുരക്ഷക്കും അപകടമുണ്ടാക്കുമെന്നു സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി പ്രസ്താവിച്ചു. രാജ്യ ഭദ്രത വിശ്വാസത്തിൻ്റെ ഭാഗമാണെന്നും ശിഥിലീകരണ ശ്രമങ്ങൾക്കെതിരെ സമൂഹം ഒന്നിക്കണമെന്നും അദ്ദേഹം പറഞ്ഞു.മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തിൽ
സംസ്ഥാന വ്യാപകമായി, കേരള മുസ്‌ലിം ജമാഅത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ആദർശ സമ്മേളനത്തിൻ്റെ ജില്ലാതല സമാപന സമ്മേളനം ചങ്ങരംകുളത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സോൺ പ്രസിഡണ്ട് സയ്യിദ് എസ് ഐ കെ തങ്ങൾ അൽ ബുഖാരി ആധ്യക്ഷത വഹിച്ചു.സയ്യിദ് അൻവർ സാദത്ത് തങ്ങൾ ,സയ്യിദ് സീതിക്കോയ തങ്ങൾ അൽ ബുഖാരി അലവി സഖാഫി കൊളത്തൂർ ,അസീസ് സഖാഫി വാളക്കുളം, എം ഹൈദർ മുസ് ലിയാർ, കെ.സിദ്ദീഖ് മൗലവി , ശിഹാബ് സഖാഫി, വാരിയത്ത് മുഹമ്മദലി, കുഞ്ഞു കുണ്ടിലങ്ങാടി ,മുഹമ്മദലി പുത്തനത്താണി ,പി.പി. നൗഫൽ സഅദി അബ്ദുൽ ജലീൽ അഹ്സനി, അബ്ദുൽ ഹയ്യ് ഇർഫാനി , ഹസൻ അഹ്സനി, നജീബ് അഹ്സനി പ്രസംഗിച്ചു