• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

രംഗണ്ണൻ വീണു… ഖുറേഷിക്ക് ഭീഷണിയുമായി തുടരും; ബുക്ക് മൈ ഷോയിൽ ഒറ്റയാൻ തരംഗം

cntv team by cntv team
May 8, 2025
in Entertainment
A A
0
SHARES
107
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഈ വർഷം പുറത്തിറങ്ങിയ മോഹൻലാൽ സിനിമകൾ കോടിത്തിളക്കത്തിലാണ് വന്നു നിൽക്കുന്നത്. ആദ്യം റിലീസ് ചെയ്ത എമ്പുരാനും പിന്നാലെ എത്തിയ തുടരും സിനിമയും അടുപ്പിച്ച് 100 കടന്ന മോഹൻലാൽ ചിത്രങ്ങളാണ്. തുടരും ഇപ്പോഴും തിയേറ്ററിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ബുക്ക് മൈ ഷോയിലൂടെ കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിഞ്ഞ സിനിമകളുടെ ലിസ്റ്റ് പുറത്തു വരികയാണ്. ലിസ്റ്റിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളത് മോഹൻലാൽ ചിത്രങ്ങൾ തന്നെയാണ്.

4.32 മില്യൺ ടിക്കറ്റുകൾ വിറ്റുകൊണ്ട് ഒന്നാം സ്ഥാനം വിട്ടുകൊടുക്കാതെ തുടരുകയാണ് ചിദംബരം സംവിധാനത്തിൽ എത്തിയ മഞ്ഞുമ്മൽ ബോയ്സ്. -3.78 മില്യൺ ടിക്കറ്റുകളാണ് എമ്പുരാൻ വിറ്റത് എങ്കിൽ പന്ത്രണ്ട് ദിവസം കൊണ്ട് 3.34 മില്യൺ ടിക്കറ്റുകൾ വിറ്റുകൊണ്ട് തുടരും പുറകെ തന്നെയുണ്ട്. എമ്പുരാന്റെ ഈ റെക്കോർഡ് തുടരും മറികടക്കാനും സാധ്യത ഉണ്ട്.

3.02 മില്യൺ ടിക്കറ്റുകൾ ആവേശവും, 2.92 മില്യൺ ടിക്കറ്റുകൾ ആടുജീവിതവും 2.44 ടിക്കറ്റുകൾ പ്രേമലുവും വിറ്റിട്ടുണ്ട്. അജയന്റെ രണ്ടാം മോഷണം – 1.89M , മാർക്കോ – 1.81M , ​ഗുരുവായൂരമ്പല നടയിൽ – 1.7M , നേര് – 1.6M , കിഷ്കിന്ധാ കാണ്ഡം – 1.44M , വർഷങ്ങൾക്കു ശേഷം – 1.43 , ടർബോ – 1M , സൂക്ഷ്മദർശിനി- 914K , ഭ്രമയു​ഗം – 907K എന്നിങ്ങനെയാണ് മറ്റു സിനിമകൾ വിറ്റ ടിക്കറ്റുകളുടെ ലിസ്റ്റ്.

അതേസമയം, ഏപ്രിൽ 25 ന് റിലീസ് ചെയ്ത തുടരും ആഗോളതലത്തിൽ 200 കോടിയിലേക്ക് അടുക്കുകയാണ്. ചിത്രം കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം 100 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നതും. ഇതോടെ കേരളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തു തുടരും. 2018 എന്ന ചിത്രത്തിന്റെ കളക്ഷൻ മറികടന്നാണ് തുടരും ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. 89 കോടിയാണ് സിനിമ കേരളത്തിൽ നിന്ന് നേടിയത്. മോഹൻലാൽ ചിത്രം എമ്പുരാനാണ് മൂന്നാം സ്ഥാനത്തുള്ളത്. 87 കോടിയാണ് സിനിമയുടെ കേരളാ ബോക്സ് ഓഫീസിലെ കളക്ഷൻ.

2010 ന് ശേഷം 50 ലക്ഷം ഫുട്ട്ഫോൾസ് കിട്ടുന്ന അഞ്ചാമത്തെ മോഹൻലാൽ സിനിമയാണ് ഇത്. നിലവിൽ ലിസ്റ്റിൽ പത്താം സ്ഥാനത്താണ് തുടരും. ദൃശ്യം, പുലിമുരുകൻ, ലൂസിഫർ, എമ്പുരാൻ എന്നിവയാണ് ഈ ലിസ്റ്റിലുള്ള മറ്റു മോഹൻലാൽ സിനിമകൾ. ഇതിൽ ദൃശ്യം ഒന്നാം സ്ഥാനത്തും പുലിമുരുകൻ രണ്ടാം സ്ഥാനത്തുമാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ നാലാം സ്ഥാനത്തും എമ്പുരാൻ ഒൻപതാം സ്ഥാനത്തുമാണ്.

Related Posts

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്
Entertainment

തിയേറ്ററുകളിൽ ചിരിമഴ പെയ്യിച്ച് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ 100 കോടിയിലേക്ക്

August 25, 2026
114
പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ
Entertainment

പൃഥ്വിരാജ് ചിത്രം ‘ഖലീഫ’ നാളെ മുതൽ തിയറ്ററുകളിൽ

August 19, 2026
100
I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ
Entertainment

I’m Game ഓണത്തിനില്ല, പുതിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ദുൽഖർ

August 13, 2026
66
കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ
Entertainment

കുഞ്ചാക്കോ ബോബൻ്റെയും ലിജോമോളുടെയും അസാമാന്യ പ്രകടനം, ഇതൊരു സ്ലോബേൺ ത്രില്ലർ; ‘ഉന്മാദം’ റിവ്യൂ

July 31, 2026
157
കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’
Entertainment

കേരളത്തിൽനിന്ന് ആദ്യദിനം 5.8 കോടി, ആകെ 80 കോടി; കളക്ഷനിൽ കുതിച്ച് ‘ജനനായകൻ’

July 24, 2026
56
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍
Entertainment

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണം നേരിടുന്നവര്‍ ഒരിക്കലും അമ്മയുടെ തലപ്പത്ത് വരില്ല, അതിനായി ഏതറ്റം വരെയും പോകും: ശ്വേത മേനോന്‍

July 21, 2026
71
Next Post
നന്തന്‍കോട് കൂട്ടക്കൊലപാതകം: വിധി പറയുന്നത് വീണ്ടും മാറ്റി

നന്തന്‍കോട് കൂട്ടക്കൊലപാതകം: വിധി പറയുന്നത് വീണ്ടും മാറ്റി

Recent News

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

മുഖ്യമന്ത്രിയോട് അപമര്യാദയായി പെരുമാറിയ സംഭവം; ഡിസിസി അംഗം ചേന്തി അനില്‍ കസ്റ്റഡിയില്‍

August 29, 2026
27
നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

നേപ്പാള്‍ പ്രളയം; മരണം 584 ആയി; 1,924 പേരെകാണാതായതായി; ഭീകരത വ്യക്തമാക്കി ഉപഗ്രഹചിത്രങ്ങള്‍

August 29, 2026
18
തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

തൃശൂര്‍ നഗരത്തെ കീഴടക്കാന്‍ ഇന്ന് പുലികള്‍ ഇറങ്ങും; തൃശൂര്‍ താലൂക്കില്‍ ഉച്ചയ്ക്കുശേഷം അവധി

August 29, 2026
32
നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; പൊട്ടാന്‍ സാധ്യത’; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

August 29, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025