• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലാസ്റ്റ് ബോൾ ത്രില്ലറിൽ ജയിച്ചുകയറി ആര്‍സിബി; ചെന്നൈയെ മുട്ടുകുത്തിച്ചത് 2 റൺസിന്

cntv team by cntv team
May 4, 2025
in UPDATES
A A
ലാസ്റ്റ് ബോൾ ത്രില്ലറിൽ ജയിച്ചുകയറി ആര്‍സിബി; ചെന്നൈയെ മുട്ടുകുത്തിച്ചത് 2 റൺസിന്
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് തകര്‍പ്പൻ ജയം. 214 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈയ്ക്ക് 5 വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടാനെ സാധിച്ചുള്ളൂ. അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിൽ 2 റൺസിനായിരുന്നു ബെംഗളൂരുവിന്റെ വിജയം. അവസാന പന്തിൽ 4 റൺസ് വിജയിക്കാൻ വേണ്ടിയിരുന്നെങ്കിലും ബൗണ്ടറി കണ്ടെത്താൻ ശിവം ദുബെയ്ക്ക് കഴിഞ്ഞില്ല. ചെന്നൈയ്ക്ക് വേണ്ടി 94 റൺസ് നേടിയ 17കാരൻ ആയുഷ് മഹ്ത്രെയുടെയും 77 റൺസുമായി പുറത്താകാതെ നിന്ന രവീന്ദ്ര ജഡേജയുടെയും പോരാട്ടം പാഴായി

പവര്‍ പ്ലേയിൽ ഭേദപ്പെട്ട തുടക്കമാണ് ചെന്നൈയ്ക്ക് ലഭിച്ചത്. ഓപ്പണര്‍മാരായ ആയുഷ് മഹ്ത്രെയും ഷെയ്ക് റഷീദും ചേര്‍ന്ന് പവര്‍ പ്ലേയ്ക്ക് മുമ്പ് തന്നെ ടീം സ്കോര്‍ 50 എത്തിച്ചു. 4-ാം ഓവറിൽ ഭുവനേശ്വര്‍ കുമാറിനെതിരെ 17കാരനായ ആയുഷ് മഹ്ത്രെ 5 ബൗണ്ടറികളും ഒരു സിക്സറും സഹിതം 26 റൺസാണ് അടിച്ചെടുത്തത്. 4.1 ഓവറിൽ ടീം സ്കോര്‍ 50 കടന്നു. എന്നാൽ, പവര്‍ പ്ലേ അവസാനിക്കും മുമ്പ് റഷീദിനെയും സാം കറനെയും ചെന്നൈയ്ക്ക് നഷ്ടമായി. തുടര്‍ന്ന് ക്രീസിലൊന്നിച്ച മഹ്ത്രെ – ജഡേജ സഖ്യം മികച്ച രീതിയിൽ ചെന്നൈയു‍ടെ ഇന്നിംഗ്സ് മുന്നോട്ടു കൊണ്ടുപോയി

മഹ്ത്രെയ്ക്ക് പിന്തുണയുമായി ജഡേജ കൂടി സ്കോറിംഗിന് വേഗം കൂട്ടിയതോടെ ആര്‍സിബി ബൗളര്‍മാര്‍ വിയര്‍ത്തു. 9-ാം ഓവറിൽ മഹ്ത്രെ അര്‍ദ്ധ സെഞ്ച്വറി തികച്ചു. 25 പന്തുകളിൽ നിന്നായിരുന്നു മഹ്ത്രെയുടെ നേട്ടം. ഇതിന് പിന്നാലെ 9.4 ഓവറിൽ ചെന്നൈയുടെ സ്കോര്‍ 100ഉം 14 ഓവറിൽ 150ഉം കടന്നു. 29 പന്തുകളിൽ നിന്ന് ജഡേജ അര്‍ദ്ധ സെഞ്ച്വറി നേടി. 15 ഓവറുകൾ പൂര്‍ത്തിയായപ്പോൾ ചെന്നൈയുടെ സ്കോര്‍ 2ന് 160. ജയിക്കാൻ വേണ്ടിയിരുന്നത് 30 പന്തിൽ 54 റൺസ്. 16-ാം ഓവറിൽ വ്യക്തിഗത സ്കോര്‍ 93ൽ നിൽക്കെ മഹ്ത്രെയുടെ ക്യാച്ച് രജത് പാട്ടീദാറും 56 റൺസിൽ നിൽക്കുകയായിരുന്ന ജഡേജയുടെ ക്യാച്ച് ലുൻഗി എൻഗിഡിയും പാഴാക്കി.

17-ാം ഓവറിന്റെ രണ്ടാം പന്തിൽ ആയുഷ് മാഹ്ത്രെയെ എൻഗിഡി മടക്കിയയച്ചു. തൊട്ടടുത്ത പന്തിൽ ഡെവാൾഡ് ബ്രെവിസിനെയും എൻഗിഡി പുറത്താക്കിയതോടെ ധോണി ക്രീസിലെത്തി. മൂന്ന് ഓവറിൽ 35 റൺസ് വിജയലക്ഷ്യത്തിലേയ്ക്ക് ചെന്നൈ എത്തുമോ എന്നതായിരുന്നു പിന്നീടുള്ള ആകാംക്ഷ. 2 ഓവറിൽ 20 റൺസ് കൂടി നേടാൻ ധോണി – ജഡേജ സഖ്യത്തിന് കഴിഞ്ഞതോടെ അവസാന ഓവറിൽ ചെന്നൈയ്ക്ക് ജയിക്കാൻ 15 റൺസ്. മൂന്നാമത്തെ പന്തിൽ ധോണിയെ വിക്കറ്റിന് മുന്നിൽ കുരുക്കി യാഷ് ദയാൽ മത്സരം ആര്‍സിബിയ്ക്ക് അനുകൂലമാക്കി. ഇതിനിടെ നോ ബോൾ സിക്സറിന് പറത്തിയ ദുബെ ചെന്നൈയ്ക്ക് വിജയപ്രതീക്ഷ നൽകി. എന്നാൽ, ഫ്രീ ഹിറ്റ് മുതലാക്കാൻ ദുബെയ്ക്ക് കഴിഞ്ഞില്ല. അവസാന പന്തിൽ 4 റൺസ് ജയിക്കാൻ വേണ്ടിയിരുന്നെങ്കിലും ശിവം ദുബെയ്ക്ക് ബൗണ്ടറി കണ്ടെത്താനാകാതെ പോയതോടെ സ്വന്തം കാണികൾക്ക് മുന്നിൽ ആര്‍സിബി വിജയക്കൊടി പാറിച്ചു

Related Posts

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
2.1k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
16
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
18
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
61
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
24
കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി

September 28, 2026
32
Next Post
യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച; സംഘത്തിലെ അഞ്ചുപേർ കൂടി അറസ്റ്റിൽ

യാത്രക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി കവർച്ച; സംഘത്തിലെ അഞ്ചുപേർ കൂടി അറസ്റ്റിൽ

Recent News

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
26
സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

September 29, 2026
2
വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

September 29, 2026
143
സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025