കോഴിക്കോട്∙ രാത്രി യാത്രക്കാരെ കത്തി കാണിച്ച് പിടിച്ചുപറി നടത്തുന്ന ആറംഗ സംഘത്തിലെ അഞ്ചുപേർ കൂടി പിടിയിൽ. സംഘത്തിലെ മുഖ്യപ്രതി പയ്യാനക്കൽ ചക്കുംകടവ് സ്വദേശി മുഹമ്മദ് ഷംസീർ (21) നേരത്തെ പിടിയിലായിരുന്നു. ടൗണ്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ. അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേര്‍ന്നാണ് അഞ്ച് പ്രതികളെയും പിടികൂടിയത്.
കത്തികാണിച്ചു ഭീഷണിപ്പെടുത്തി ആളുകളുടെ പക്കൽനിന്നു പണവും മൊബൈല്‍ ഫോണും തട്ടുന്നതാണ് ഇവരുടെ രീതി. ഏപ്രിൽ 27, 28 തിയതികളിൽ നടന്ന സംഭവങ്ങളാണ് കേസിന് ആസ്പദം. സിസിടിവി ദൃശ്യങ്ങളാണ് മുഖ്യപ്രതിയെ പിടിക്കാൻ അന്വേഷണ സംഘത്തിനു നിർണായകമായത്.







