ചങ്ങരംകുളം:പള്ളിക്കര കൈരളി ഗ്രൗണ്ടില്‍ നടന്ന് വരുന്ന കൈരളി പള്ളിക്കര ആർട്സ് & സ്പോർട്സ് ക്ലബ് ഒപി യൂസുഫ് മെമ്മോറിയൽ ഈവെനിംഗ് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ആവേശകരമായ ഫൈനലിലേക്ക്.മെയ് 2ന് വൈകിയിട്ട് നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ മോഡേണ്‍ ചിയ്യാനൂരും ജിസിസി ചാലിശ്ശേരിയും ഏറ്റുമുട്ടും.ചൊവ്വാഴ്ച നടന്ന മത്സരത്തില്‍ ജിസിസി ചാലിശ്ശേരി സോക്കര്‍ കേരള മുതുകാടിനെ ഒരു ഗോളിന് തോല്‍പിച്ചാണ് ഫൈനലില്‍ കടന്നത്.സില്‍വര്‍ സ്റ്റാര്‍ നന്നംമുക്കിനെ ബനാള്‍ട്ടി ഷൂട്ടൗട്ടില്‍ തോല്‍പിച്ചാണ് മോഡേണ്‍ ചിയ്യാനൂര്‍ ഫൈനലില്‍ പ്രവേശിച്ചത്.ബുധനാഴ്ച വൈകിയിട്ട് നവധാര മൂക്കുതലയുടെയും കൈരളി പള്ളിക്കരയുടെയും പഴയ കാല താരങ്ങള്‍ സൗഹൃദമത്സരത്തില്‍ ഏറ്റുമുട്ടും.







