• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ബെംഗളൂരുവില്‍ ആറരക്കോടിയുടെ ലഹരിവേട്ട; ഒന്‍പത് മലയാളികളും ഒരു നൈജീരിയക്കാരനും പിടിയില്‍

cntv team by cntv team
April 15, 2025
in National
A A
ബെംഗളൂരുവില്‍ ആറരക്കോടിയുടെ ലഹരിവേട്ട; ഒന്‍പത് മലയാളികളും ഒരു നൈജീരിയക്കാരനും പിടിയില്‍
0
SHARES
373
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബെംഗളൂരു: നഗരത്തില്‍ വ്യത്യസ്ത കേസുകളിലായി ആറരക്കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. വിവിധ കേസുകളിലായി ഒന്‍പത് മലയാളികളെയും ഒരു വിദേശ പൗരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് ലക്ഷക്കണക്കിന് രൂപയും മൊബൈല്‍ഫോണുകളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.ബെംഗളൂരുവില്‍ എന്‍ജിനീയറായ മലയാളിയായ ജിജോ പ്രസാദ്(25) എന്നയാളില്‍നിന്ന് ഒരു കിലോ ഹൈഡ്രോ കഞ്ചാവാണ് ആദ്യം പിടികൂടിയത്. ഇയാളുടെ ബൊമ്മസാന്ദ്രയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടരക്കിലോ ഹൈഡ്രോ കഞ്ചാവ് കൂടി കണ്ടെടുത്തു. വീട്ടില്‍നിന്ന് 26.06 ലക്ഷം രൂപയും മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളില്‍നിന്ന് പിടികൂടിയ ഹൈഡ്രോ കഞ്ചാവിന് ഏകദേശം നാലരക്കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.ബെംഗളൂരുവില്‍ എന്‍ജിനീയറായി ജോലിചെയ്യുന്ന ജിജോ പ്രസാദ് കേരളത്തില്‍നിന്നാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ബെംഗളൂരുവിലേക്ക് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഹൈഡ്രോ കഞ്ചാവ് ഗ്രാമിന് 12,000 രൂപ വരെ ഈടാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. ബൊമ്മസാന്ദ്രയിലെ വാടകവീട് കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് വില്‍പ്പന നടന്നിരുന്നതെന്നും പോലീസ് പറഞ്ഞു.മറ്റൊരു കേസില്‍ 110 ഗ്രാം എംഡിഎംഎയുമായി മലയാളികളായ എട്ടുപേരെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 10 മൊബൈല്‍ഫോണുകള്‍, ടാബ്, ത്രാസ്, രണ്ട് കാറുകള്‍ എന്നിവയും പിടിച്ചെടുത്തു.രണ്ടുകോടി രൂപയുടെ എംഡിഎംഎയുമായി ഒരു വിദേശപൗരനും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. 2012-ല്‍ ബിസിനസ് വിസയില്‍ ഇന്ത്യയിലെത്തിയ നൈജീരിയന്‍ പൗരനാണ് അറസ്റ്റിലായത്. ബെംഗളൂരു ബേഗൂര്‍ സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചിരുന്ന ഇയാള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും ഐടി ജീവനക്കാര്‍ക്കുമാണ് ലഹരിമരുന്ന് വിറ്റിരുന്നത്. വിസാ കാലാവധി കഴിഞ്ഞിട്ടും വ്യാജരേഖകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഇന്ത്യയില്‍ താമസിച്ചുവന്നിരുന്നതെന്നും പോലീസ് പറഞ്ഞു.

Related Posts

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു
Jobs

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
20
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്
Kerala

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
12
2029ൽ വിജയ് പ്രധാനമന്ത്രിയെന്ന് ടിവികെ: രാഹുൽ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി, മുന്നറിയിപ്പുമായി കോൺഗ്രസ്
National

2029ൽ വിജയ് പ്രധാനമന്ത്രിയെന്ന് ടിവികെ: രാഹുൽ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി, മുന്നറിയിപ്പുമായി കോൺഗ്രസ്

August 31, 2026
107
ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
National

ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

August 31, 2026
314
നേപ്പാൾ ദുരന്തം; മരണസംഖ്യ 900 കടന്നു, കാണാതായത് 4,247പേരെ, കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് തൊഴിലാളികൾ
National

നേപ്പാൾ ദുരന്തം; മരണസംഖ്യ 900 കടന്നു, കാണാതായത് 4,247പേരെ, കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് തൊഴിലാളികൾ

August 31, 2026
36
‘ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി
Latest News

‘ജാതി അധിക്ഷേപം; ‘ഖര്‍ഗെയ്ക്ക് നീതി ലഭിക്കണം; കേസെടുക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണം’; രാഹുല്‍ഗാന്ധി

August 29, 2026
62
Next Post
എടപ്പാളില്‍ ഉറങ്ങി കിടന്ന വിദ്യാര്‍ത്ഥി മരിച്ച നിലയില്‍’ഹൃദയാഘാതമെന്ന് സംശയം

എടപ്പാളില്‍ ഉറങ്ങി കിടന്ന വിദ്യാര്‍ത്ഥി മരിച്ച നിലയില്‍'ഹൃദയാഘാതമെന്ന് സംശയം

Recent News

മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

മലപ്പുറം കരുളായിയിൽ യുവാവ് കൊല്ലപ്പെട്ട സംഭവം: ഒരാൾ അറസ്റ്റിൽ

September 1, 2026
30
ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
20
ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലിനെതിരെ കളിക്കാന്‍ നാല് മലയാളികള്‍; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

September 1, 2026
56
മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

മലപ്പുറത്ത് കോഴി ഫാമിൽ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവം, ഫാം ഉടമയും ജീവനക്കാരനും അറസ്റ്റിൽ

September 1, 2026
151
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025