ചങ്ങരംകുളം:കാട്ടുപന്നികളുടെ ശല്ല്യം രൂക്ഷമായതോടെ ആലങ്കോട് പഞ്ചായത്തില്‍ കാട്ടുപന്നിവേട്ട തുടങ്ങി. ഒതളൂർ പാടത്ത് നടന്ന പന്നിവേട്ടയില്‍ 200 കിലോയോളം തൂക്കം വരുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊന്നു. പ്രദേശത്തെ പറമ്പുകളിലെയും മുണ്ടകൻ നെൽപ്പാടങ്ങളിലെയും കൃഷി വ്യാപകമായി നശിപ്പിച്ചുകൊണ്ടിരുന്ന പന്നികളെയാണ് വെടിവെച്ചുകൊന്നത്.
ആലങ്കോട് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ലൈസൻസുള്ള വിദഗ്ധ ഷൂട്ടർമാരെ നിയോഗിച്ചാണ് നടപടി.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നൂറുകണക്കിന് കാട്ടുപന്നികൾ വിഹരിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി.പ്രജനനകാലത്ത് പന്നികളുടെ എണ്ണം വർധിക്കുന്നത് കൃഷിനാശം രൂക്ഷമാക്കുമെന്നും ഇവയെ നിയന്ത്രിക്കാൻ നടപടി തുടരണമെന്നും കർഷകർ ആവശ്യപ്പെട്ടു.









