• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല’; മലപ്പുറത്തെ പ്രസംഗം രാഷ്ട്രീയ പാർട്ടിക്കെതിരെയെന്നും മുഖ്യമന്ത്രി

cntv team by cntv team
April 11, 2025
in UPDATES
A A
‘വെള്ളാപ്പള്ളി ഒരു മതത്തിനും എതിരല്ല’; മലപ്പുറത്തെ പ്രസംഗം രാഷ്ട്രീയ പാർട്ടിക്കെതിരെയെന്നും മുഖ്യമന്ത്രി
0
SHARES
233
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം ചുങ്കത്തറയിലെ വിവാദ പ്രസംഗത്തിൽ വെള്ളാപ്പള്ളി നടേശനെ പിന്തുണച്ച് മുഖ്യമന്ത്രി. രാഷ്ട്രീയ പാർട്ടിക്ക് എതിരെ മുഖ്യമന്ത്രി പറഞ്ഞതിനെ ആ പാർട്ടിക്ക് വേണ്ടി ചിലർ തെറ്റായി പ്രചരിപ്പിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എസ്എൻഡിപി യോഗത്തിൻ്റെയും എസ്എൻ ട്രസ്റ്റിൻ്റെയും തലപ്പത്ത് മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ വെള്ളാപ്പള്ളിയെ അനുമോദിക്കുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യ പിന്തുണ.

വെള്ളാപ്പള്ളിക്ക് കാര്യങ്ങൾ അവതരിപ്പിക്കാൻ നല്ല ശേഷിയുണ്ട്. സരസ്വതി വിലാസം അദ്ദേഹത്തിൻ്റെ നാക്കിനുണ്ട്. വെള്ളാപ്പള്ളി മതനിരപേക്ഷത എന്നും ഉയർത്തി പിടിച്ചിട്ടുണ്ട്. അടുത്ത കാലത്ത് ചില വിവാദങ്ങളുണ്ടായി. എന്നാൽ വെള്ളാപ്പള്ളിയെ അടുത്തറിയുന്നവർക്ക് അറിയാം, അദ്ദേഹം ഒരു മതത്തിനും എതിരല്ലെന്ന്. രാഷ്ട്രീയ പാർട്ടിക്ക് എതിരെയാണ് അദ്ദേഹം പറഞ്ഞത്. ആ പാർട്ടിക്ക് വേണ്ടി ചിലർ പ്രസംഗം തെറ്റായി പ്രചരിപ്പിച്ചുവെന്നും മുഖ്യമന്ത്രി വിമർശിച്ചു

അനിതര സാധാരണമായ കർമ്മശേഷിയും നേതൃപാടവവും കൊണ്ട് വെള്ളാപ്പള്ളി രണ്ട് ചരിത്ര നിയോഗങ്ങളുടെ നെറുകയിൽ എത്തി നിൽക്കുകയാണ്. ആത്മാഭിമാനത്തോടെ തലയുയർത്തി പിടിച്ച് നിൽക്കാൻ എസ്എൻഡിപി യോഗം അംഗങ്ങൾക്ക് ആശയും ആവേശവും നൽകി എന്നതാണ് വെള്ളാപ്പള്ളി നടേശനെന്ന നേതാവിനെ വ്യത്യസ്തനാക്കുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൊണ്ട് വെള്ളാപ്പള്ളി നടേശന് കീഴിൽ എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും വളർന്നു. രണ്ട് സംഘടനകളുടെ നേതൃത്വം ഒരേ സമയം നിർവഹിച്ച്, ഒന്നിനൊന്നു മെച്ചപ്പെട്ട നിലയിൽ കാര്യങ്ങൾ നിർവഹിക്കാൻ അദ്ദേഹം തയ്യാറായി.

കേരളത്തിൻ്റെ വളർച്ചയ്ക്ക് വലിയ സംഭാവന ചെയ്ത സംഘടനയാണ് എസ്എൻഡിപി. അതിനെ മുപ്പത് വർഷം നയിച്ചത് അപൂർവതയാണ്. കുമാരനാശാന് പോലും കഴിയാത്ത കാര്യമാണ് വെള്ളാപ്പള്ളി നടേശന് സാധിച്ചത്. കുമാരനാശാൻ പോലും 16 വർഷം മാത്രമാണ് ഈ സ്ഥാനത്ത് ഇരുന്നത് എന്നത് ഓർക്കണം. വെള്ളാപ്പള്ളിക്ക് കീഴിൽ എസ്എൻഡിപി യോഗവും എസ്എൻ ട്രസ്റ്റും വളർന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗുരുവിൻ്റെ ചിന്തകൾക്ക് പ്രസക്തി ഉള്ള കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗുരു എതിർത്തതിനെ ഒക്കെ തിരിച്ചു കൊണ്ടുവരാൻ നീക്കം നടക്കുന്നുണ്ട്. കുപ്രചരണങ്ങൾ നടത്തി സാഹോദര്യം തകർക്കാൻ ചിലർ ശ്രമിക്കുന്നു. മതപരമായ ആഘോഷങ്ങൾ ചിലർ അക്രമത്തിനുള്ള അവസരമാക്കുന്നു. പള്ളിമുറ്റത്ത് ഉൾപ്പടെ പൊങ്കാല ഇടുന്നത് നമ്മുടെ മുന്നിൽ ഉണ്ട്. കേരളത്തിൻ്റെ മതനിരപേക്ഷത തകർക്കാൻ ശ്രമം നടക്കുന്നു. ജാതി പറയുന്നതിൽ ചിലർ അഭിമാനം കൊള്ളുന്നു. ജാതി ചോദിക്കരുതെന്ന് ഗുരു പറഞ്ഞു. ഇവിടെ ജാതി ചോദിക്കാൻ ചിലർ പറയുന്നു. നാടിനെ പിന്നോട്ട് നയിച്ച് രാഷ്ട്രീയ നേട്ടം കൊയ്യുകയാണ് ലക്ഷ്യം. ഇതിനെതിരെ എസ്എൻഡിപി ശക്തമായി ഇടപെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related Posts

പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി
UPDATES

പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

April 10, 2026
2
ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026: മലപ്പുറത്തിന്റെ അഭിമാനമായി ഐശ്വര്യ രാജ്
UPDATES

ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026: മലപ്പുറത്തിന്റെ അഭിമാനമായി ഐശ്വര്യ രാജ്

April 10, 2026
2
നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ
UPDATES

നിയമസഭാ തിരഞ്ഞെടുപ്പിലെ ഉയർന്ന പോളിങ് ശതമാനം; കൂട്ടിയും കിഴിച്ചും മുന്നണികൾ

April 10, 2026
24
നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തി പുതുച്ചേരി; 89.87% പോളിങ്
UPDATES

നിയമസഭാ തിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ് രേഖപ്പെടുത്തി പുതുച്ചേരി; 89.87% പോളിങ്

April 10, 2026
40
പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു; വീടിന് നേരെയും ആക്രമണം
UPDATES

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണനെ പിന്തുണച്ചയാളുടെ കാർ കത്തിച്ചു; വീടിന് നേരെയും ആക്രമണം

April 10, 2026
69
മാറ്റം ഉറപ്പെന്ന് യുഡിഎഫ്, മൂന്നാം ഊഴമെന്ന് എൽഡിഎഫ്; ജയ പ്രതീക്ഷയില്‍ മുന്നണികള്‍
UPDATES

മാറ്റം ഉറപ്പെന്ന് യുഡിഎഫ്, മൂന്നാം ഊഴമെന്ന് എൽഡിഎഫ്; ജയ പ്രതീക്ഷയില്‍ മുന്നണികള്‍

April 10, 2026
30
Next Post
അഞ്ജലിയുടെ പ്രണയബന്ധം സംബന്ധിച്ച് തർക്കം, കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് യുവാവ്; സംഘർഷത്തിനു പിന്നാലെ തീകൊളുത്തി ശ്രീജ

അഞ്ജലിയുടെ പ്രണയബന്ധം സംബന്ധിച്ച് തർക്കം, കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് യുവാവ്; സംഘർഷത്തിനു പിന്നാലെ തീകൊളുത്തി ശ്രീജ

Recent News

പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

പത്മരാജന്‍ ഇത്തവണ മത്സരിക്കുന്നത് വിജയിക്കെതിരെ’റെക്കോര്‍ഡിന് വേണ്ടി മത്സരിക്കുന്ന പത്മരാജന്‍ പെരുമ്പറമ്പ് മഹാദേവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

April 10, 2026
2
ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026: മലപ്പുറത്തിന്റെ അഭിമാനമായി ഐശ്വര്യ രാജ്

ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026: മലപ്പുറത്തിന്റെ അഭിമാനമായി ഐശ്വര്യ രാജ്

April 10, 2026
2
കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

കുംഭമേള വൈറൽ താരം മൈനർ; ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു

April 10, 2026
277
ബേപ്പൂരിൽ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പ്; ആഘോഷങ്ങൾക്കായി ഡിജെ ബുക്ക് ചെയ്‌തെന്ന് പിവി അൻവർ

ബേപ്പൂരിൽ ജയിക്കുമെന്ന് നൂറ് ശതമാനം ഉറപ്പ്; ആഘോഷങ്ങൾക്കായി ഡിജെ ബുക്ക് ചെയ്‌തെന്ന് പിവി അൻവർ

April 10, 2026
142
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025