• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അഞ്ജലിയുടെ പ്രണയബന്ധം സംബന്ധിച്ച് തർക്കം, കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് യുവാവ്; സംഘർഷത്തിനു പിന്നാലെ തീകൊളുത്തി ശ്രീജ

cntv team by cntv team
April 12, 2025
in UPDATES
A A
അഞ്ജലിയുടെ പ്രണയബന്ധം സംബന്ധിച്ച് തർക്കം, കൂട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച് യുവാവ്; സംഘർഷത്തിനു പിന്നാലെ തീകൊളുത്തി ശ്രീജ
0
SHARES
471
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരുമേലിയിൽ കുടുംബത്തിലെ മൂന്നു പേർ പൊള്ളലേറ്റ് മരിച്ചത് പെട്രോൾ ഒഴിച്ചു സ്വയം തീകൊളുത്തിയ വീട്ടമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ. വീട്ടമ്മയും ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മകളുമാണ് മരിച്ചത്. ഇവരെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സഹോദരനും പൊള്ളലേറ്റു. മകളുടെ പ്രണയബന്ധം സംബന്ധിച്ച തർക്കത്തിനു പിന്നാലെയാണ് മുൻവാതിൽ അടച്ചിട്ട ശേഷം വീട്ടിനുള്ളിൽവച്ച് വീട്ടമ്മ തീകൊളുത്തിയത്. വീട് കത്തിനശിച്ചു

എരുമേലി – റാന്നി റോഡിൽ ശ്രീനിപുരം പുത്തൻപുരയ്ക്കൽ ശ്രീജ (സീതമ്മ– 48), ഭർത്താവ് സത്യപാലൻ (53), മകൾ അഞ്ജലി (29) എന്നിവരാണു മരിച്ചത്. മകൻ അഖിലേഷിന് (ഉണ്ണിക്കുട്ടൻ –25) നിസ്സാര പൊള്ളലേറ്റു. ശ്രീജ വീട്ടിലും സത്യപാലനും മകളും മെഡിക്കൽ കോളജ് ആശുപത്രിയിലുമാണു മരിച്ചത്. സത്യപാലനും അഞ്ജലിക്കും 90 ശതമാനം പൊള്ളലേറ്റിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം

മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഖിലേഷ് സംഭവത്തെക്കുറിച്ചു ഡോക്ടർമാരോടു പറഞ്ഞതിങ്ങനെ: സത്യപാലൻ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപന ഉടമയാണ്. ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അയൽ‌വാസിയായ യുവാവും അഞ്ജലിയുമായി പ്രണയത്തിലായിരുന്നു. സത്യപാലനും കുടുംബവും ഈ ബന്ധത്തെ എതിർക്കുകയും മകളെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു

ഗൾഫിൽ നഴ്സായി ജോലി ചെയ്തിരുന്ന അഞ്ജലി കഴിഞ്ഞ ദിവസമാണു ജോലിസ്ഥലത്തുനിന്നു വീട്ടിലെത്തിയത്. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ യുവാവ് അഞ്ജലിയെ വിവാഹം കഴിച്ചുതരണമെന്ന് ആവശ്യപ്പെട്ടെങ്കിലും മാതാപിതാക്കൾ സമ്മതിച്ചില്ല. ഇന്നലെ രാവിലെ യുവാവ് ബന്ധുക്കളെയും സുഹൃത്തുക്കളെയും കൂട്ടി എത്തി. അഞ്ജലിയെക്കൂട്ടി പോകാൻ ശ്രമിച്ചെന്നും തുടർന്ന് ഇരുവീട്ടുകാരും തമ്മിൽ തർക്കവും സംഘർഷവും ഉണ്ടായെന്നും പറയുന്നു.

Related Posts

മുസ്ലീംലീഗ് പന്താവൂർ യൂണിറ്റ് സമ്മേളനവും മൺസൂൺ ക്യാമ്പും സംഘടിപ്പിച്ചു
UPDATES

മുസ്ലീംലീഗ് പന്താവൂർ യൂണിറ്റ് സമ്മേളനവും മൺസൂൺ ക്യാമ്പും സംഘടിപ്പിച്ചു

September 14, 2026
122
ചാലിശ്ശേരി ജി.എച്ച്.എസ് .എസിൽ സ്കൂൾ കലോൽസവം ഖയാൽ 2026 സമാപിച്ചു
UPDATES

ചാലിശ്ശേരി ജി.എച്ച്.എസ് .എസിൽ സ്കൂൾ കലോൽസവം ഖയാൽ 2026 സമാപിച്ചു

September 14, 2026
29
മൂക്കുതല വടക്കുമുറി മിഡ് കോഫ് സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന കെ എ മുഹമ്മദ് നിര്യാതനായി
UPDATES

മൂക്കുതല വടക്കുമുറി മിഡ് കോഫ് സൂപ്പർമാർക്കറ്റിന് സമീപം താമസിക്കുന്ന കെ എ മുഹമ്മദ് നിര്യാതനായി

September 14, 2026
346
പവർകട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി
UPDATES

പവർകട്ട് പ്രതിസന്ധി: യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ കെഎസ്ഇബി

September 14, 2026
45
മണിപ്പൂരിൽ രണ്ടിടങ്ങളിൽ ആക്രമണം; ഗർഭിണിയായ സ്ത്രീ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടു
UPDATES

മണിപ്പൂരിൽ രണ്ടിടങ്ങളിൽ ആക്രമണം; ഗർഭിണിയായ സ്ത്രീ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടു

September 14, 2026
46
വിതുരയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; രണ്ടു കുട്ടികൾ ആശുപത്രിയിൽ
UPDATES

വിതുരയിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; രണ്ടു കുട്ടികൾ ആശുപത്രിയിൽ

September 14, 2026
52
Next Post
അഞ്ചു ദിവസത്തെ ആസൂത്രണം; കൊലപാതകത്തിന് മുന്‍പ് പൂജ’: ബിജു വധക്കേസിൽ‌ ഒരാൾ കൂടി പിടിയിൽ

അഞ്ചു ദിവസത്തെ ആസൂത്രണം; കൊലപാതകത്തിന് മുന്‍പ് പൂജ’: ബിജു വധക്കേസിൽ‌ ഒരാൾ കൂടി പിടിയിൽ

Recent News

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

മദ്യലഹരിയിൽ മകൻ നിലത്ത് തള്ളിയിട്ടു, തലയിടിച്ചുവീണ് പരിക്കേറ്റ വയോധികൻ മരിച്ചു

September 14, 2026
4
ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി: ലേണേഴ്‌സ് കഴിഞ്ഞ് 30 ദിവസത്തിന് ശേഷം ഹസാര്‍ഡ് പെര്‍സെപ്ഷന്‍ ടെസ്റ്റ്

September 14, 2026
1
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി മുടങ്ങും

September 14, 2026
256
ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

ബത്തേരിയിൽ തൊണ്ടിമുതൽ മോഷ്ടിച്ച സംഭവം: പൊലീസ് ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

September 14, 2026
148
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025