ചാലിശ്ശേരി ജി സി സി ആർട്സ് ആൻ്റ് സ്പോർട്ടസ് ക്ലബ്ബും മുക്കില പീടിക മഹാത്മ ചാരിറ്റബിൾ ട്രസ്റ്റ് സംയുക്തമായി
വർദ്ധിച്ചുവരുന്ന ലഹരി വിപത്തിനെതിരെ ഞായറാഴ്ച
ലഹരി വിരുദ്ധ സന്ദേശ യാത്ര നടത്തുന്നു.ഉച്ചക്ക് 2.30 ന് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ലഹരി തുലയട്ടെ കളിക്കളങ്ങൾ ഉണരട്ടെ എന്ന മുദ്രാവാക്യമുയർത്തി ചാലിശ്ശേരി അങ്ങാടിയിൽ നിന്ന് തുടങ്ങി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സന്ദർശിച്ച് സന്ദേശ റാലി മുക്കിൽപീടികയിൽ സമാപിക്കും.സ്പോർട്സ് ഡാൻസ്,ഫുട്ബോൾ,വോളിബോൾ സ്കിൽ പെർഫോർമെൻസ്,ഷൂട്ടൗട്ട്,കൂട്ടയോട്ടം,ലഹരി വിരുദ്ധപ്രതിജ്ഞ,സിഗ്നേച്ചർ ക്യാമ്പയിൻ,ഗോപിനാഥ് പാലഞ്ചേരി ലഹരിക്കെതിരെ നടത്തുന്ന
ഏകാങ്ക നാടകം മരണമൊഴി അവതരണവും നടക്കും.പരിപാടികൾക്ക് മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ബാബു നാസർ,ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റി കെ.ആർ രാജേഷ്,ജി.സി.സി.പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത്,സെക്രട്ടറി ജിജു ജേക്കബ്,വൈസ് പ്രസിഡൻ്റ് സി.വി.മണികണ്ഠൻ,ട്രഷറർ എ.എം ഇക്ബാൽ,സംഘാടക സമിതി കോഡിനേറ്റർ
നൗഷാദ് മുക്കൂട്ട എന്നിവർ നേതൃത്വം നൽകും.