പാലക്കാട്: മങ്കരയിൽ ഗ്രൈൻഡറിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കല്ലിങ്കൽ കെ.ജി കൃഷ്ണദാസിന്റെ ഭാര്യ ശുഭബായി (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിക്കായിരുന്നു സംഭവം. അപകടസമയത്ത് വീട്ടമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. പുറത്തുപോയ ഭർത്താവ് തിരികെ എത്തിയപ്പോഴാണ് ബോധമില്ലാതെ കിടക്കുന്ന ശുഭബായിയെ കണ്ടത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.