ചങ്ങരംകുളം:ബികോം ട്രാവൽ ആൻഡ് ടൂറിസം ബിരുദധാരികൾക്ക് ലഭിക്കാവുന്ന അനന്തസാധ്യതകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പരിചയപ്പെടുത്തുന്നതിനായി അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ സെമിനാർ സംഘടിപ്പിച്ചു.ശിഹാബ് കാവഞ്ചേരി സെമിനാറിന് നേതൃത്വം നൽകി.കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. എം എൻ മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.കോളേജ് കമ്മിറ്റി പ്രസിഡന്റ് പി പി എം അഷ്‌റഫ് സെമിനാർ ഉദ്ഘാടനം ചെയ്തു.
സെക്രട്ടറി വി മുഹമ്മദ് ഉണ്ണി ഹാജി, കോമേഴ്‌സ് ഡിപ്പാർട്മെന്റ് ഹെഡ് സി കെ ജൂബി, രാജേഷ് കണ്ണൻ, ടി പി സജ്‌ന, കോമേഴ്‌സ് അസോസിയേഷൻ ചെയർമാൻ സുഹൈൽ കൺവീനർ പി പി അബ്ദുൽ അസീം എന്നിവർ പ്രസംഗിച്ചു











