• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

പാതിവില തട്ടിപ്പ്; അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ വിട്ടു, രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യം

cntv team by cntv team
March 21, 2025
in Sports
A A
പാതിവില തട്ടിപ്പ്; അനന്തുകൃഷ്ണനെ കസ്റ്റഡിയിൽ വിട്ടു, രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാവശ്യം
0
SHARES
88
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാതിവില തട്ടിപ്പ് കേസിൽ മുഖ്യപ്രതി അനന്തുകൃഷ്ണനെ ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ട് തൊടുപുഴ സെഷൻസ് കോടതി. തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കസ്റ്റഡി. പൊലീസും രാഷ്ട്രീയക്കാരും ഒത്തുകളിക്കുമെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും അനന്തുകൃഷ്ണൻ പറഞ്ഞു. രഹസ്യമൊഴി രേഖപ്പെടുത്തണമെന്നാണ് പ്രതിയുടെ ആവശ്യം. ചില രാഷ്ട്രീയക്കാരുടെ പേരുകളും അനന്തു പരാമർശിച്ചിരുന്നു. കേസിൽ കെ എൻ ആനന്ദകുമാർ കുടുങ്ങുമെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അനന്തു കോടതിയിൽ നിന്ന് ഇറങ്ങവേ മാധ്യമങ്ങളോട് പറഞ്ഞു.

പാതിവില തട്ടിപ്പിന് നേതൃത്വം നല്‍കിയ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ ചെയര്‍മാനാണ് കെഎന്‍ ആനന്ദ കുമാര്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിന് പിന്നാലെ ചൊവ്വാഴ്ചയാണ് ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ വഴി നടത്തിയ തട്ടിപ്പിലൂടെ അനധികൃതമായി ധനം സമ്പാദിച്ചുവെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം.

അതേസമയം, തട്ടിപ്പിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെഎന്‍ ആനന്ദ് കുമാറിന് ഒഴിഞ്ഞുമാറാനാവില്ലെന്ന് ഹൈക്കോടതി ഇന്നലെ ജാമ്യാപേക്ഷ പരിഗണിക്കവെ വ്യക്തമാക്കിയിരുന്നു.ആരോഗ്യ പ്രശ്‌നമുയര്‍ത്തി ജാമ്യാപേക്ഷ നല്‍കേണ്ടതില്ലെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. ജാമ്യാപേക്ഷ മെറിറ്റില്‍ വാദം കേട്ട് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി കൂട്ടിച്ചേർത്തു.

Related Posts

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
43
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
84
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ
Sports

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

July 30, 2026
105
ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ
Sports

ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ

July 29, 2026
113
ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ
Sports

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

July 28, 2026
80
2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്
Sports

2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്

July 28, 2026
38
Next Post
‘ചർച്ച പരാജയപ്പെടാൻ കാരണം ആശമാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും’- എംബി രാജേഷ്

'ചർച്ച പരാജയപ്പെടാൻ കാരണം ആശമാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും'- എംബി രാജേഷ്

Recent News

മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും അവധി

മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും അവധി

August 3, 2026
33
ചങ്ങരംകുളം മേഖലയിലും കനത്ത കാറ്റും മഴയും’ കോക്കൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണു’പന്താവൂരില്‍ മരം വീണു’താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍’ജാഗ്രത വേണം’ആവശ്യം വന്നാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും :ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

203
കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 2, 2026
158
കോര്‍പ്പറേറ്റ് വത്ക്കരണ നയം തപാല്‍ മേഖലയെ തകര്‍ക്കുന്നു’അഡ്വ.വി എസ് ജോയ് എം എല്‍ എ

കോര്‍പ്പറേറ്റ് വത്ക്കരണ നയം തപാല്‍ മേഖലയെ തകര്‍ക്കുന്നു’അഡ്വ.വി എസ് ജോയ് എം എല്‍ എ

August 2, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025