കൊച്ചി: സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്ത് നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടയിതിയിലാണ് നടി കേസ് ഫയൽ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനൽ കുമാർ ശശിധരൻ നടത്തുന്നത്. തനിക്കെതിരായി സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പുകൾ പിൻവലിക്കണമെന്നും ഹർജിയിൽ പറയുന്നു. നടി മഞ്ജു വാര്യർ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമായിരുന്നു സനൽകുമാറിന്റെ ആവശ്യം.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് സനൽ കുമാർ ശശിധരൻ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ തെരുവിൽ വച്ചാണ് അദ്ദേഹം സമരം നടത്തുന്നത്. താൻ ഉന്നയിച്ച ഗൗരവകരമായ വിഷയങ്ങളിൽ സർക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടൽ നടത്താത്തതിനാലാണ് സമരത്തിലേക്ക് കടന്നതെന്നാണ് സനൽ കുമാർ പറയുന്നത്.സനൽകുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്’വർഷങ്ങളായി ഞാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ന്യായമായ അന്വേഷണങ്ങൾ നടത്താൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ ഞാൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്. എന്റെ ആവശ്യങ്ങൾ കേവലം വ്യക്തിപരം അല്ലാത്തും അത്യന്തം ഗൗരവമുള്ള സാമൂഹിക പ്രശ്നങ്ങളെ സംബന്ധിക്കുന്നതുമാണ്.എന്റെ ആവശ്യങ്ങൾ ചുവടെ പറയുന്നവയാണ്.1. മഞ്ജു വാര്യർ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണ് എന്ന ആരോപണം അന്വേഷിക്കുക.2. എനിക്കെതിരെ മഞ്ജു വാര്യരുടെ പേരിൽ ഉണ്ടായിട്ടുള്ള കേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കുക.3. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുക, റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള സെക്സ് റാക്കറ്റിനെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തുക’-







