• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

‘ചർച്ച പരാജയപ്പെടാൻ കാരണം ആശമാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും’- എംബി രാജേഷ്

cntv team by cntv team
March 21, 2025
in UPDATES
A A
‘ചർച്ച പരാജയപ്പെടാൻ കാരണം ആശമാരുടെ നിർബന്ധബുദ്ധിയും ശാഠ്യവും’- എംബി രാജേഷ്
0
SHARES
144
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സമര രം​ഗത്തുള്ള ആശ പ്രവർത്തകർ നിർബന്ധബുദ്ധിയും ശാഠ്യവും പിടിച്ചതുകൊണ്ടാണ് ചർച്ചയിൽ പ്രശ്ന പരിഹാരമുണ്ടാകാതിരുന്നതെന്ന് മന്ത്രി എം.ബി. രാജേഷ്. സർക്കാരിന്റെ ഭാ​ഗത്ത് നിന്നുണ്ടായ ഏതെങ്കിലും തരത്തിലുള്ള പിടിവാശിയല്ല ഇതിന് പിന്നിലെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. ആശ പ്രവർത്തകരുടെ പ്രശ്നത്തോട് സർക്കാരിന് എല്ലാകാലത്തും അനുഭാവപൂർവ്വമായ നിലപാടാണുള്ളത്. അതുകൊണ്ടാണ് മുഖ്യമന്ത്രി അടിയന്തിരമായി ഇടപെട്ട് ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചത്. എന്നാൽ സമരരം​ഗത്തുള്ളവരെ നയിക്കുന്ന ചിലർക്ക് ഈ സമരത്തിൽ ആശമാരുടെ ആവശ്യം നിറവേറ്റുകയെന്നതല്ല ലക്ഷ്യം. ഹെൽത്ത് വർക്കർമാരായി അം​ഗീകരിക്കാതെയിരിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാരിനെ സഹായിക്കുന്ന സമരമാണ് നടക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഒരു സമരത്തെ ആരു ശ്രമിച്ചാലും പരിഹരിക്കാൻ സാധിക്കുകയില്ല. ചർച്ച ചെയ്തു പരിഹരിക്കാവുന്ന പ്രശ്നങ്ങൾ പരിഹരിച്ചു കഴിഞ്ഞു. സമരക്കാർ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പിടിവാശി ഉപേക്ഷിച്ചാൽ സമരം പരിഹരിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു. 7000 രൂപ ഓണറേറിയവും 3000 ഫിക്സ്ഡ് ഇൻസ്റ്റന്റീവുമാണ് ആശമാർക്ക് ലഭിക്കുന്നത്. 3000 രൂപയിൽ 1800 രൂപ കേന്ദ്രവും 1200 രൂപ സംസ്ഥാനവുമാണ് നൽകുന്നത്. ഫലത്തിൽ കേരളം മാത്രമായി ആശവർക്കർമാർക്ക് നൽകുന്നത് 8200 രൂപയാണ്. ന്യായമായിട്ടും സമരം കേന്ദ്ര സർക്കാരിനെതിരെയാണ് ഉയരേണ്ടത്. ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഈ സമരത്തിനൊപ്പമില്ല. ആശവർക്കർമാരെ വോളണ്ടിയർമാരായല്ല ജീവനക്കാരായി അംഗീകരിക്കണമെന്നാണ് കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആവശ്യം. കേന്ദ്രസർക്കാർ മാർഗരേഖ അനുസരിച്ച് സ്ത്രീ വോളണ്ടിയർ എന്നതൊഴിച്ച് മറ്റു മാർഗനിർദേശങ്ങളിൽ സംസ്ഥാന സർക്കാരിന് മാറ്റങ്ങൾ വരുത്താവുന്നതാണ്. ഇവരെ വോളണ്ടിയർമാർ എന്നതിന് പകരം ജീവനക്കാരായി മാറ്റിയാൽ അടിസ്ഥാന വേതനം ഉറപ്പാക്കേണ്ടി വരും. പെൻഷൻ, ഇഎസ്ഐ, പിഎഫ് ഉൾപ്പെടെ നൽകേണ്ടി വരും. അത് കിട്ടില്ലെന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സ്ത്രീ വോളണ്ടിയർ എന്നതിൽ മാറ്റം വരുത്തരുതെന്ന് മാർ​ഗരേഖയിൽ കേന്ദ്ര സർക്കാർ അനുശാസിക്കുന്നത്. ആശവർക്കർമാരെ വോളണ്ടിയർമാരായല്ല ജീവനക്കാരായി അം​ഗീകരിക്കണമെന്നാണ് കേരളത്തിന്റെയും ആവശ്യമെന്നും മന്ത്രി സഭയിൽ പറഞ്ഞു. കേന്ദ്ര സർക്കാർ രാജ്യസഭയിൽ കഴിഞ്ഞ ദിവസം കൊടുത്ത മറുപടിയിൽ കേരള സർക്കാർ ആശ പ്രവർത്തകർക്ക് നൽകുന്ന ഓണറേറിയം 6000 രൂപയാണെന്നാണ്. സമരം ചെയ്യുന്നവർക്കുൾപ്പെടെ സർക്കാർ നൽകുന്നത് 7000 രൂപയാണെന്നതിൽ തർക്കമില്ല. സാധാരണ ഇത്തരത്തിൽ സഭയിൽ ഒരു ചോദ്യം വന്നാൽ സംസ്ഥാനത്ത് നിന്ന് വിവരം ശേഖരിച്ചാണ് മറുപടി നൽകുക. എന്നാൽ അത്തരത്തിൽ സംസ്ഥാനത്ത് നിന്ന് വിവരം ശേഖരിച്ചിട്ടില്ല. ഇതിൽ രാഷ്ട്രീയ ലക്ഷ്യം സംശയിക്കേണ്ടതായുണ്ട്. രാജ്യസഭയിലെ എംപിമാർക്ക് ഇതിൽ സഭയെ തെറ്റിധരിപ്പിച്ചത് ചൂണ്ടിക്കാട്ടി അവകാശ ലംഘനത്തിന് നോട്ടീസ് നൽകാൻ സാധിക്കുമെന്നും മന്ത്രി കൂട്ടിചേർത്തു.

Related Posts

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി
UPDATES

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി

September 19, 2026
184
നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ
UPDATES

നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ

September 19, 2026
86
വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു
UPDATES

വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

September 19, 2026
141
പൊന്നാനി ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം
UPDATES

പൊന്നാനി ഹയർ സെക്കൻഡറി സ്കൂൾ കലോത്സവത്തിന് തുടക്കം

September 19, 2026
32
ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ
UPDATES

ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ

September 19, 2026
170
മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..
UPDATES

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

September 18, 2026
138
Next Post
രക്ഷകനായി വിനീഷ്യസ്; ലോക കപ്പ് യോഗ്യത പോരാട്ടത്തില്‍ ജയിച്ചു കയറി ബ്രസീൽ

രക്ഷകനായി വിനീഷ്യസ്; ലോക കപ്പ് യോഗ്യത പോരാട്ടത്തില്‍ ജയിച്ചു കയറി ബ്രസീൽ

Recent News

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
185
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
76
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
45
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
569
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025