പൊന്നാനി ഹയർ സെക്കൻഡറി സ്കൂളിന്റെ കലോത്സവം മിമിക്രി കലാകാരൻ കലാഭവൻ അഷറഫ് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ‘മുതൽ നീ, മുടിവും നീ’ എന്ന നോവൽ രചിച്ച സ്കൂളിലെ നാച്വറൽ സയൻസ് അധ്യാപകനും യുവ നോവലിസ്റ്റുമായ എം.കെ.വിഷ്ണുവിനെ മാനേജർ സി. ഹരിദാസ് പൊന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.ചന്തപ്പടിയിലെ പ്ലാനറ്റ് ഉടമ സലിം സ്പോൺസർ ചെയ്ത ജഴ്സികളുടെ വിതരണം പൊന്നാനി എസ്.എച്ച്.ഒ മഹേഷ് ബാബു നിർവഹിച്ചു.പി.ടി.എ വൈസ് പ്രസിഡന്റ് റജീന അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ധന്യ ദാസ് സ്വാഗതം പറഞ്ഞു.മാനേജ്മെന്റ് സെക്രട്ടറി ശോഭന ടീച്ചർ അനുമോദന പ്രസംഗം നടത്തി.എച്ച്.എം ജയ ടീച്ചർ, സ്കൂൾ ചെയർപേഴ്സൺ റിയാന,എക്സിക്യൂട്ടീവ് അംഗങ്ങളായ ഹൈറുന്നീസ,സതീശൻ, സലിം എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി അമ്പിളി ടീച്ചർ നന്ദി പറഞ്ഞു.തുടർന്ന് കലാഭവൻ അഷറഫിന്റെ മിമിക്രിയും വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.







