• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

രക്ഷകനായി വിനീഷ്യസ്; ലോക കപ്പ് യോഗ്യത പോരാട്ടത്തില്‍ ജയിച്ചു കയറി ബ്രസീൽ

cntv team by cntv team
March 21, 2025
in Sports
A A
രക്ഷകനായി വിനീഷ്യസ്; ലോക കപ്പ് യോഗ്യത പോരാട്ടത്തില്‍ ജയിച്ചു കയറി ബ്രസീൽ
0
SHARES
156
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ആറാം മിനിറ്റില്‍ റഫീഞ്ഞ പെനാല്‍റ്റിയിലും അധിക സമയത്തെ ഒമ്പതാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയറും നേടിയ ഗോളുകളില്‍ ബ്രസീലിന് ആശ്വാസ വിജയം. ലോക കപ്പ് യോഗ്യത മത്സരങ്ങളില്‍ പട്ടികയില്‍ അഞ്ചാം സ്ഥാനക്കാരായിരുന്ന ബ്രസീലിന് ഏത് വിധേനെയും വിജയം അനിവാര്യമായിരുന്നു. കൊളംബിയയുമായി 2-1 സ്‌കോര്‍ വിജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കിയ ബ്രസീല്‍ ടേബിളില്‍ അര്‍ജന്റീനക്ക് തൊട്ട് താഴെ രണ്ടാം സ്ഥാനക്കാരായി. ലിവര്‍പൂള്‍ താരം ലൂയിസ് ഡയസിന്റെ വകയായിരുന്നു കൊളംബിയന്‍ ഗോള്‍.

മത്സരം തുടങ്ങി മിനിറ്റുകള്‍ക്കകം തന്നെ ബ്രസില്‍ സ്‌കോര്‍ ചെയ്തു. ബോക്സിനകത്ത് കൊളംബിയന്‍ താരം ഡാനിയല്‍ മുനോസ് വിനീഷ്യസിനെ ഫൗള്‍ ചെയ്തതിന് വിധിക്കപ്പെട്ട പെനാല്‍റ്റി റാഫിഞ്ഞ തന്റെ ഇടംകാല്‍ ഷൂട്ടിലൂടെ വലയുടെ ഇടതുമൂലയിലെത്തിച്ചു (1-0). ഗോള്‍ വീണതോടെ കൂടുതല്‍ ഒത്തിണക്കത്തോടെ കളിച്ച കൊളംബിയന്‍ സംഘം 41-ാം മിനിറ്റില്‍ മത്സരം സമനിലയാക്കി. ജെയിംസ് റോഡ്രിഗസ് ബോക്‌സിന് വെളിയില്‍ വെച്ച് നല്‍കിയ പാസ് ലൂയീസ് ഡയസ് സുന്ദരമായ ഒരു ഗ്രൗണ്ടറിലൂടെ പോസ്റ്റിന്റെ വലത് മൂലയിലെത്തിച്ചു. (1-1).

തൊട്ടുപിന്നാലെ ആദ്യപകുതി വിസില്‍ മുഴങ്ങി. രണ്ടാം പകുതിയില്‍ ഇരുടീമുകളും ലീഡ് നേടാനുള്ള തത്രപാടിലായിരുന്നു. കടുത്ത ഫൗളുകള്‍ ഇരുഭാഗത്തുനിന്നും ഉണ്ടായി. റഫറിക്ക് മഞ്ഞക്കാര്‍ഡുകള്‍ ഒന്നിന് പിറകെ ഒന്നൊന്നായി പുറത്തെടുക്കേണ്ടി വന്നു. ഇതിനിടെ ബ്രസീല്‍ കീപ്പര്‍ അലീസണ്‍ ബക്കര്‍ക്ക് ഗോളിലേക്ക് എത്തിയ പന്ത് രക്ഷപ്പെടുത്തുന്നതിനിടെ കൊളംബിയന്‍ താരം ഡാവിന്‍സണ്‍സാഞ്ചസുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് കളം വിടേണ്ടി വന്നു. നേരത്തെ 75-ാം മിനിറ്റില്‍ സാഞ്ചസിനും തലക്ക് പരിക്കേറ്റ് മാറേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബ്രസീല്‍ കീപ്പറും ഗ്രൗണ്ട് വിട്ടത്.

90 മിനിറ്റ് കളിച്ചിട്ടും സമനില തകര്‍ക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. ഇന്‍ജുറി സമയമായി നല്‍കിയ പത്തുമിനിറ്റിലേക്ക് കടന്നതോടെയാണ് കളിയുടെ ഗതി ബ്രസീല്‍ തങ്ങള്‍ക്ക് അനുകൂലമാക്കിയത്. മത്സരം സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയ നിമിഷത്തില്‍ 99-ാം മിനിറ്റില്‍ വിനീഷ്യസ് ജൂനിയര്‍ ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത പവര്‍ ഷോട്ട് പോസ്റ്റിന്റെ വലതുകോര്‍ണറിലേക്ക് കൊളംബിയന്‍ കീപ്പര്‍ കമിലോ വര്‍ഗാസിനെ കാഴ്ച്ചക്കാരനാക്കി തുളഞ്ഞുകയറി. റാഫിഞ്ഞയുടെ അസിസ്റ്റിലായിരുന്നി വിനിയുടെ വിജയഗോള്‍. ലോകകപ്പ് യോഗ്യതക്കായുള്ള മറ്റൊരു മത്സരത്തില്‍ ബൊളീവിയക്കെതിരെ പെറു 3-1 സ്‌കോറില്‍ വിജയിച്ചു.

Related Posts

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
International

മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

July 31, 2026
43
ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ
International

ലോകകപ്പിലെ സ്വകാര്യ നിക്ഷേപം; ഫിഫ ടൂർണമെന്‍റുകൾ ബഹിഷ്‌കരിക്കാൻ യുവേഫ

July 31, 2026
84
ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ
Sports

ഫൈനലിലെ അടിപിടി, ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷമുള്ള രാഷ്ട്രീയ ബാനര്‍; അര്‍ജന്റീനയ്‌ക്കെതിരെ അച്ചടക്ക നടപടി തുടങ്ങി ഫിഫ

July 30, 2026
105
ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ
Sports

ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ

July 29, 2026
113
ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ
Sports

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

July 28, 2026
80
2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്
Sports

2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്

July 28, 2026
38
Next Post
‘പണി’ സിനിമയിലെ ദൃശ്യം അനുകരിച്ചതെന്ന് മൊഴി; വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിന്റെ കാല് തല്ലിയൊടിച്ച് കാപ്പാ കേസ് പ്രതി

‘പണി’ സിനിമയിലെ ദൃശ്യം അനുകരിച്ചതെന്ന് മൊഴി; വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിന്റെ കാല് തല്ലിയൊടിച്ച് കാപ്പാ കേസ് പ്രതി

Recent News

മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും അവധി

മഴ കനക്കുന്നു; 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി;കുട്ടനാട്, ചെങ്ങന്നൂർ താലൂക്കുകളിലും അവധി

August 3, 2026
23
ചങ്ങരംകുളം മേഖലയിലും കനത്ത കാറ്റും മഴയും’ കോക്കൂരില്‍ വീടിന് മുകളില്‍ തെങ്ങ് വീണു’പന്താവൂരില്‍ മരം വീണു’താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍’ജാഗ്രത വേണം’ആവശ്യം വന്നാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും :ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

145
കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 2, 2026
155
കോര്‍പ്പറേറ്റ് വത്ക്കരണ നയം തപാല്‍ മേഖലയെ തകര്‍ക്കുന്നു’അഡ്വ.വി എസ് ജോയ് എം എല്‍ എ

കോര്‍പ്പറേറ്റ് വത്ക്കരണ നയം തപാല്‍ മേഖലയെ തകര്‍ക്കുന്നു’അഡ്വ.വി എസ് ജോയ് എം എല്‍ എ

August 2, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025