• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, September 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

ckmnews by ckmnews
September 4, 2026
in Kerala, Sports
A A
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
0
SHARES
4
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ബ്രസീൽ ലെജൻഡ്സും ഇന്ത്യൻ ഓൾ സ്റ്റാർസും തമ്മിലുള്ള മത്സരം സെപ്റ്റംബർ 23-ലേക്ക് മാറ്റി. സെപ്റ്റംബർ 20-ന് കൊച്ചി ജവഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരമാണ് പുതിയ തീയതിയിലേക്ക് പുനഃക്രമീകരിച്ചത്. ഫുട്ബോൾ ഇതിഹാസം റൊണാൾഡീന്യോ പ്രത്യേക വീഡിയോ സന്ദേശത്തിലൂടെയാണ് മത്സരത്തിന്റെ തീയതി മാറ്റിയ വിവരം അറിയിച്ചത്. കൊച്ചിയിലെ മത്സരത്തിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2002 ലോകകപ്പ് ജേതാക്കളായ റൊണാൾഡീന്യോ, റിവാൾഡോ എന്നിവരുടെ വരവാണ് ഈ വമ്പൻ പോരാട്ടത്തിന്റെ പ്രധാന ആകർഷണം. ഇവർക്കൊപ്പം എഡ്മിൽസൺ ജോസ് ഗോമസ് ഡി മൊറായസ്, പൗലോ സെർജിയോ സിൽവെസ്ട്രെ ദോ നാസിമെന്റോ, ജിയോവാനി സിൽവ ഡി ഒലിവെയ്‌റ, ജെനിൽസൺ ആഞ്ചലോ ഡിസൂസ (ജൂനിയർ), പൗലോ സെർജിയോ റോസ (വിയോള), ഗോൾകീപ്പർ ഹ്യൂറെൽഹോ ദ സിൽവ ഗോമസ്, അലക്സാന്ദ്രെ ദ സിൽവ മരിയാനോ (അമാരൽ), ഗുസ്താവോ നെറി ഡി സാ ദ സിൽവ, റിക്കാർഡോ ഡി ഒലിവെയ്‌റ, ജോർജ്ജ് ഡി അമൊറിം കാമ്പോസ് (ജോർജീഞ്ഞോ), മാർസെലോ ഫെറെയ്‌റ ഫെർണാണ്ടസ് (കമാൻഡുകായ), എലിവെൽട്ടൺ ആൽവസ് റൂഫിനോ, എൽസൺ റൊഡ്രിഗസ് ഡി സൂസ, മാർക്കോസ് അന്റോണിയോ ഡി ലിമ (പാരാ), ഡിയോഗോ കോറിയ ഡി ഒലിവെയ്‌റ എന്നിവരടങ്ങുന്ന പ്രമുഖ താരനിര ബ്രസീലിനായി കൊച്ചിയിൽ പന്തുതട്ടും.

ഇന്ത്യൻ ഫുട്ബോളിന്റെ പ്രശസ്ത താരങ്ങളായ ഐ.എം. വിജയൻ, ജോ പോൾ അഞ്ചേരി, സി.കെ. വിനീത്, കെ.ടി. ചാക്കോ തുടങ്ങിയവർ അണിനിരക്കുന്ന ശക്തമായ നിരയാണ് ഇന്ത്യൻ ഓൾ സ്റ്റാർസിനായി കളത്തിലിറങ്ങുന്നത്.

ഗാമൻ വേൾഡ് സ്പോർട്സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു ഇസെഡ് ലോജിസ്റ്റിക്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, എ സാബാ ഡോസ് ഇനിഷ്യേറ്റീവ് എന്നിവർ സംയുക്തമായാണ് ഈ അന്താരാഷ്ട്ര കായികമാമാങ്കം സംഘടിപ്പിക്കുന്നത്. ചെന്നൈ, കൊച്ചി, ഹൈദരാബാദ്, മുംബൈ, ദുബായ് എന്നീ അഞ്ച് പ്രമുഖ അന്താരാഷ്ട്ര നഗരങ്ങളിലായി നടക്കുന്ന ബ്രസീൽ മുൻ താരങ്ങളുടെ ഗ്ലോബൽ ടൂറിലെ രണ്ടാമത്തെ മത്സരത്തിനാണ് കൊച്ചി സാക്ഷ്യംവഹിക്കുക.

Related Posts

തൃശൂര്‍ പൂരം എക്‌സിബിഷന്‍ ഓഡിറ്റ്; എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം
Kerala

തൃശൂര്‍ പൂരം എക്‌സിബിഷന്‍ ഓഡിറ്റ്; എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം

September 4, 2026
2
ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴി; ഉത്തരവെത്തിയില്ല, പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങി ഗുണഭോക്താക്കൾ
Kerala

ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴി; ഉത്തരവെത്തിയില്ല, പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങി ഗുണഭോക്താക്കൾ

September 4, 2026
24
അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്
Crime

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; കൊച്ചിയിൽ കോളേജ് വിദ്യാർത്ഥിക്കെതിരെ കേസ്

September 3, 2026
132
ഇരുമ്പിന്റെ തോട്ടി ഉപയോഗിച്ച് ഓലപ്പട്ടകൾ വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, കുന്നംകുളത്ത് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
Kerala

ഇരുമ്പിന്റെ തോട്ടി ഉപയോഗിച്ച് ഓലപ്പട്ടകൾ വലിച്ചിടുന്നതിനിടെ ഷോക്കേറ്റു, കുന്നംകുളത്ത് തെങ്ങ് കയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം

September 3, 2026
146
അഷ്ടമി രോഹിണി: ഗുരുവായൂരിൽ നാളെ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം; വിശേഷാൽ പ്രസാദമൂട്ട് രാവിലെ ഒൻപത് മണിമുതൽ
Kerala

അഷ്ടമി രോഹിണി: ഗുരുവായൂരിൽ നാളെ സ്പെഷ്യൽ ദർശനത്തിന് നിയന്ത്രണം; വിശേഷാൽ പ്രസാദമൂട്ട് രാവിലെ ഒൻപത് മണിമുതൽ

September 3, 2026
79
മെസ്സി വിവാദത്തിൽ എസ്ഐടി ആന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; എഡിജിപി പി. വിജയന് അന്വേഷണച്ചുമതല
Kerala

മെസ്സി വിവാദത്തിൽ എസ്ഐടി ആന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; എഡിജിപി പി. വിജയന് അന്വേഷണച്ചുമതല

September 3, 2026
23

Recent News

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
4
തൃശൂര്‍ പൂരം എക്‌സിബിഷന്‍ ഓഡിറ്റ്; എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം

തൃശൂര്‍ പൂരം എക്‌സിബിഷന്‍ ഓഡിറ്റ്; എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിര്‍ദ്ദേശം

September 4, 2026
2
ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴി; ഉത്തരവെത്തിയില്ല, പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങി ഗുണഭോക്താക്കൾ

ക്ഷേമപെൻഷൻ ബാങ്ക് അക്കൗണ്ട് വഴി; ഉത്തരവെത്തിയില്ല, പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങി ഗുണഭോക്താക്കൾ

September 4, 2026
24
നേപ്പാളിലെ പ്രളയം; ദിവസങ്ങൾക്കുശേഷം തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം, രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

നേപ്പാളിലെ പ്രളയം; ദിവസങ്ങൾക്കുശേഷം തുരങ്കത്തിനുള്ളിൽനിന്ന് ശബ്ദം, രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

September 4, 2026
62
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025