ചങ്ങരംകുളം:കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി.പ്രദേശത്തെ മാലിന്യവിമുക്തമാക്കുക എന്ന അറിയിപ്പുകള്‍ അടങ്ങിയ പോലീസ് അറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും ചെയ്തു. സധു കല്ലൂര്‍മ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മെമ്പര്‍ സുധീഷ് അധ്യക്ഷത വഹിച്ചു.നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ബാബു രാജ്,ഗിരീഷ്,ഗോവിന്ദന്‍,ഉണ്ണികൃഷ്ണന്‍,സിദ്ധാര്‍ത്ഥന്‍,ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.പ്രദേശത്തെ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇല്ലായ്മ ചെയ്യാനും വേണ്ട നടപടികളുമായി കൂട്ടായ്മ വരും ദിവസങ്ങളില്‍ സജീവമാകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു







