• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..

ckmnews by ckmnews
September 18, 2026
in UPDATES
A A
മുന്നറിയിപ്പ് സംവിധാനങ്ങളില്ല; കെണിയൊരുക്കി ഹമ്പുകൾ..സംസ്ഥാന പാതയിലെ സെമി ഹമ്പുകളിൽ അപകടങ്ങൾ തുടരുന്നു..
0
SHARES
139
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം: സംസ്ഥാന പാതയിൽ ചിയ്യാനൂർ പാടത്ത് സെമി ഹമ്പുകളിൽ അപകടങ്ങൾ പതിവാകുന്നു.കുറ്റിപ്പുറം – തൃശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം ചിയ്യാനൂർ പാടത്ത് മാർസ് സിനിമാസിന് മുൻവശത്തും വളയംകുളം എം.വി.എം സ്കൂളിന് മുൻവശത്തും സ്ഥിതി ചെയ്യുന്ന ഹമ്പുകളാണ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നത്.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നടക്കം എത്തുന്ന ദീർഘദൂര വാഹനങ്ങളാണ് ദിനംപ്രതി ഇവിടെ അപകടത്തിൽപ്പെടുന്നത്. രാത്രിയാകുന്നതോടെ ദീർഘദൂര വാഹനങ്ങൾക്ക് ഹമ്പ് തിരിച്ചറിയാൻ കഴിയാതെ വരുന്നതാണ് അപകടങ്ങൾ വർധിപ്പിക്കുന്നത്. വാഹനങ്ങൾ പെട്ടെന്ന് ബ്രേക്കിടുമ്പോൾ പിന്നിൽ വരുന്ന വാഹനങ്ങൾ വന്നിടിച്ചാണ് അപകടങ്ങൾ കൂടുതലായും ഉണ്ടാകുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന് വരുന്നവരായതുകൊണ്ട് തന്നെ കേസും നൂലാമാലയും ഭയന്ന് ലക്ഷങ്ങൾ നഷ്ടം സഹിച്ച് വാഹനം എടുത്ത് പോവുകയാണ് പതിവ്.

വാഹനാപകടങ്ങൾ പതിവായ പാതയിൽ അപകടങ്ങൾ കുറയ്ക്കുന്നതിനാണ് വർഷങ്ങൾക്ക് മുമ്പ് സെമി ഹമ്പ് സ്ഥാപിച്ചത്. എന്നാൽ, ഈ അപകടകരമായ ഹമ്പ് വാഹനം ഓടിക്കുന്നവർക്ക് തിരിച്ചറിഞ്ഞ് വേഗത കുറയ്ക്കാനുള്ള സംവിധാനങ്ങൾ ഒന്നും ഇവിടെയില്ല. പരാതികൾ ഏറിയതോടെ ഒരു ഭാഗത്ത് സിഗ്നൽ ലൈറ്റും റിഫ്ലക്ടറും സ്ഥാപിച്ചെങ്കിലും അതൊന്നും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. രാത്രിയായാൽ റോഡ് കാണുന്നതിന് തെരുവ് വിളക്കോ മറ്റ് മുന്നറിയിപ്പ് ബോർഡുകളോ ഇല്ല എന്നതും വാഹനങ്ങൾ അപകടത്തിൽപ്പെടാൻ കാരണമാണ്.

ഹമ്പുകൾക്ക് സമീപത്തെ കുഴികളും അപകടത്തിന് ഇടവരുത്തുന്നുണ്ട്. പലപ്പോഴും വലിയ ദുരന്തങ്ങളിൽ നിന്ന് തലനാരിഴയ്ക്കാണ് യാത്രക്കാർ രക്ഷപ്പെടുന്നത്. വർഷങ്ങളായി നാട്ടുകാരും പൊതുപ്രവർത്തകരും പാതയിലെ ദുരവസ്ഥ അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

Related Posts

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി
UPDATES

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
5
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു
UPDATES

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
4
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍
UPDATES

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
59
കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി
UPDATES

കല്ലുര്‍മ്മ പാറക്കടവ് സംരക്ഷണ സമിതി യുടെ ഉദ്ഘാടനവും മാലിന്യ ബോധവത്കരണവും നടത്തി

September 19, 2026
186
നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ
UPDATES

നിഥാരി കൂട്ടക്കൊലക്കേസ്; സുരേന്ദ്ര കോലി ചായക്കടയിൽ മരിച്ചനിലയിൽ

September 19, 2026
89
വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു
UPDATES

വാക്കേറ്റത്തിനിടെ ഉറ്റ സുഹൃത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു

September 19, 2026
147
Next Post
ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ

ആലങ്കോട് പഞ്ചായത്ത് തല ക്വിസ് മത്സരത്തിൽ അഭിമാന നേട്ടവുമായി പെരുമുക്ക് എ എം എൽ പി സ്കൂളിലെ വിദ്യാർത്ഥികൾ

Recent News

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

മറവഞ്ചേരി തിരുവിഴ്ക്കാട് പറമ്പിൽ സുബ്രഹ്‌മണ്യൻ നിര്യാതനായി

September 20, 2026
5
കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

കരുവാറ്റ വള്ളംകളി കണ്ടുമടങ്ങുന്നതിനിടെ ട്രെയിന്‍ തട്ടി അപകടം; രണ്ട് പേര്‍ മരിച്ചു

September 20, 2026
4
കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കൊല്ലത്ത് നിന്ന് കാണാതായ 15 കാരിയും യുവാവും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

September 20, 2026
59
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
195
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025