കൊച്ചി: കൊല്ലത്ത് നിന്ന് കാണാതായ യുവാവും പെണ്‍കുട്ടിയും അങ്കമാലിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലം വളത്തുങ്കല്‍ ആക്കോലില്‍ സ്വദേശിനിയായ വിസ്മയ (15), ബന്ധുവും കണ്ണനല്ലൂര്‍ സ്വദേശിയായ അഭിലാഷ് (21) എന്നിവരാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് വിസ്മയ.
കഴിഞ്ഞ ദിവസമാണ് വിസ്മയയെ കാണാതായത്.സ്കൂളിലേക്കെന്നു പറഞ്ഞു രാവിലെ വീട്ടിൽനിന്നിറങ്ങിയ കുട്ടി സ്കൂളിൽ എത്തിയിരുന്നില്ല. പെണ്‍കുട്ടിയെ കാണാനില്ല എന്ന പരാതിയില്‍ ഇരവിപുരം പൊലീസ് കേസെടുത്തിരുന്നു. ആണ്‍കുട്ടിയെ കാണാനില്ല എന്ന പരാതിയില്‍ കണ്ണനല്ലൂര്‍ പൊലീസും കേസെടുത്തിരുന്നു.പുലര്‍ച്ചെയാണ് അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപം തൃശൂര്‍ ഭാഗത്തേക്ക് പോയ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ ഇരുവരെയും കണ്ടെത്തിയത്.








