• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മഴ വരുന്നു; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

cntv team by cntv team
March 13, 2025
in Kerala
A A
മഴ വരുന്നു; കേരളത്തിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
0
SHARES
354
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് പ്രവചിച്ചിരിക്കുന്നത്. നാളെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ഒഴികെയുള്ള മറ്റ് എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. 15ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. 16, 17 തീയതികളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ജാഗ്രതാ നിർദേശങ്ങൾഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നൽ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാൽ ഇത്തരം മുൻകരുതൽ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനിൽക്കരുത്.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാദ്ധ്യത വർധിപ്പിക്കും.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികൾ ഉൾപ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റിൽ മറിഞ്ഞു വീഴാൻ സാദ്ധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത്‌ ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങാൻ പാടില്ല. കാർമേഘങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ മത്സ്യബന്ധനം, ബോട്ടിംഗ് തുടങ്ങിയ പ്രവൃത്തികൾ നിർത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താൻ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കിൽ നിൽക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്ത് നിർത്തി വയ്ക്കണം.

Related Posts

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി, ഈ ദിവസങ്ങളിൽ മദ്യനിരോധനവും
Kerala

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച് 3ന് പ്രാദേശിക അവധി, ഈ ദിവസങ്ങളിൽ മദ്യനിരോധനവും

February 17, 2026
10
വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; മരണം ഭക്ഷ്യവിഷബാധയെ തുടർന്ന്; റഷീദ ബീവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Kerala

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേർ മരിച്ച സംഭവം; മരണം ഭക്ഷ്യവിഷബാധയെ തുടർന്ന്; റഷീദ ബീവിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്

February 17, 2026
268
കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി
Kerala

കാലടിയിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ ആരോഗ്യ ശുചിത്വ പരിശോധന നടത്തി

February 17, 2026
67
മകൻ കസേരയോടെ വലിച്ചെറിഞ്ഞു;​ ഗുരുതരമായി പരിക്കേറ്റ വൃദ്ധ മരിച്ചു
Kerala

മകൻ കസേരയോടെ വലിച്ചെറിഞ്ഞു;​ ഗുരുതരമായി പരിക്കേറ്റ വൃദ്ധ മരിച്ചു

February 17, 2026
352
മാർച്ചിലെ ഈ ദിവസങ്ങളിൽ ഒരുതുള്ളി മദ്യം കിട്ടില്ല; ഉത്തരവിട്ട് ജില്ലാ കളക്ടർ
Kerala

മാർച്ചിലെ ഈ ദിവസങ്ങളിൽ ഒരുതുള്ളി മദ്യം കിട്ടില്ല; ഉത്തരവിട്ട് ജില്ലാ കളക്ടർ

February 17, 2026
173
‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി
Kerala

‘ബുക്ക് ചെയ്തവർ എത്തിയില്ല’; ശബരിമലയിൽ പടിപൂജ മുടങ്ങി

February 17, 2026
103
Next Post
ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തടക്കം രണ്ട് പേര്‍ അറസ്റ്റിൽ

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ കാണാൻ ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് വനിതയെ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തടക്കം രണ്ട് പേര്‍ അറസ്റ്റിൽ

Recent News

സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ

സൗദിയിൽ റമദാൻ മാസപ്പിറവി; ഒമാനൊഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ ഒന്ന്, ഒമാനിൽ വൃതാരംഭം മറ്റന്നാൾ മുതൽ

February 17, 2026
18
കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; റമദാൻ വൃതാരംഭം മറ്റന്നാൾ

കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ല; റമദാൻ വൃതാരംഭം മറ്റന്നാൾ

February 17, 2026
8
മലപ്പുറം ‘ദുരാചാര കൊല’ കേസ്:ഒന്നുമുതൽ അഞ്ചുവരെ പ്രതികൾ കുറ്റക്കാർ; ശിക്ഷ നാളെ

മലപ്പുറം ‘ദുരാചാര കൊല’ കേസ്:ഒന്നുമുതൽ അഞ്ചുവരെ പ്രതികൾ കുറ്റക്കാർ; ശിക്ഷ നാളെ

February 17, 2026
26
കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം: രണ്ട് നിലകൾ കത്തിയമർന്നു

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം: രണ്ട് നിലകൾ കത്തിയമർന്നു

February 17, 2026
53
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025