• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബാഴ്‌സലോണയും ലിവര്‍പൂളും ഇന്നിറങ്ങും

cntv team by cntv team
March 11, 2025
in Sports
A A
യുവേഫ ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബാഴ്‌സലോണയും ലിവര്‍പൂളും ഇന്നിറങ്ങും
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യുവേഫ ചാംപ്യന്‍സ് ലീഗിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റുകളെ ഇന്നറിയാം. ബാഴ്‌സലോണ, ലിവര്‍പൂള്‍, ബയേണ്‍ മ്യൂണിക് ടീമുകള്‍ ഇന്ന് രണ്ടാംപാദ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങും. പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫിക്കയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബാഴ്‌സലോണ സ്വന്തം കാണികള്‍ക്ക് മുന്നില്‍ രണ്ടാംപാദ മത്സരത്തിന് ഇറങ്ങുന്നത് ഒരുഗോള്‍ ലീഡുമായി. രാത്രി ഒന്നരയ്ക്കാണ് മത്സരം. ആദ്യപാദത്തില്‍ റഫീഞ്ഞയുടെ ഗോളാണ് ബാഴ്‌സലോണയെ രക്ഷിച്ചത്. ചുവപ്പുകാര്‍ഡ് കണ്ട യുവഡിഫന്‍ഡര്‍ പൗ കുര്‍ബാസി ഇല്ലാതെയാവും ബാഴ്‌സ ഇറങ്ങുക.ടീം ഡോക്ടര്‍ കാര്‍ലെസ് മിനാറോ ഗാര്‍സ്യ മരിച്ചതിന് ശേഷം ബാഴ്‌സലോണയുടെ ആദ്യമത്സരമാണിത്. ഒസസുനയ്‌ക്കെതിരായ ലാ ലിഗ മത്സരത്തിന് തൊട്ടുമുന്‍പായിരുന്നു ടീം ഡോക്ടറുടെ മരണം. ഇതേത്തുടര്‍ന്ന് ഈ മത്സരം അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഇന്റര്‍ മിലാന്‍ രണ്ടുഗോള്‍ ലീഡുമായി ഹോം ഗ്രൗണ്ടില്‍ ഫെയനൂര്‍ദിനെതിരെ ഇറങ്ങുമ്പോള്‍ ലിവര്‍പൂള്‍ ആന്‍ഫീല്‍ഡില്‍ പിഎസ്ജിയെ നേരിടും. പിഎസ്ജിയുടെ മൈതാനത്ത് നടന്ന ആദ്യപാദത്തില്‍ ലിവര്‍പൂള്‍ ഹാര്‍വി എലിയറ്റിന്റെ ഒറ്റഗോളിനാണ് ജയിച്ചത്.ബയേണ്‍ മ്യുണിക്ക് മുന്ന് ഗോള്‍ ലീഡുമായി നാട്ടുകാരായ ബയര്‍ ലെവര്‍ക്യുസനുമായി ഏറ്റുമുട്ടും. ആദ്യപാദത്തില്‍ ഹാരി കെയ്ന്‍ ഇരട്ടഗോളും ജമാല്‍ മുസ്യാലയുടെ ഗോളുമാണ് ബയേണിന് വ്യക്തമായ മേല്‍ക്കൈ നല്‍കിയത്. മുന്ന് മത്സരങ്ങളും തുടങ്ങുക രാതി ഒന്നരയ്ക്ക്. റയല്‍ മാഡ്രിഡ്, ആഴ്‌സണല്‍ ടീമുകള്‍ നാളെ ഇറങ്ങും.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
15
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
20
Next Post
സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്,വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്,വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

Recent News

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

September 19, 2026
188
നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

നാലാം ശനിയാഴ്ച ഇനിമുതൽ ‘അഭിനന്ദന ദിനം’, നിർദേശവുമായി എഡിജിപി

September 19, 2026
79
പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

പതിവ് തെറ്റിക്കാതെ കെഎസ്ഇബി;ഇന്നും വൈദ്യുതി മുടങ്ങും

September 19, 2026
45
തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

തൃശ്ശൂരിൽ ദാരുണ അപകടം; സ്വകാര്യ ബസ് കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരി മരിച്ചു

September 19, 2026
583
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025