കുന്നംകുളം:കാട്ടകമ്പാൽ ചിറയൻ കാട് ഗൃഹനാഥനെ തോട്ടിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.ചിറയൻകാട് സ്വദേശി കുറുമ്പൂർ വീട്ടിൽ ജയപാലൻ (74) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെ ആടിന് പുല്ല് അരിയുന്നതിനായി പാപിരിത്തി പാടത്തേക്ക് പോയതായിരുന്നു
ജയപാലൻ .തിരികെ എത്താത്തതിനെ തുടർന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിലാണ് തോട്ടിൽ മരിച്ചു കിടക്കുന്നത് കണ്ടത്.തുടർന്ന് മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. ശനിയാഴ്ച മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്കാരം പിന്നീട്