• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

MDMA നിർമിക്കാൻ അത്യാധുനിക ലാബ്; പിന്നിൽ മെക്സിക്കൻ സംഘം, പിടിയിലായവരിൽ തിഹാര്‍ ജയില്‍ വാർഡനും

ckmnews by ckmnews
October 29, 2024
in National
A A
MDMA നിർമിക്കാൻ അത്യാധുനിക ലാബ്; പിന്നിൽ മെക്സിക്കൻ സംഘം, പിടിയിലായവരിൽ തിഹാര്‍ ജയില്‍ വാർഡനും
0
SHARES
360
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡല്‍ഹി: അനധികൃതമായി പ്രവർത്തിച്ച മെതാഫെറ്റമിന്‍ (എം.ഡി.എം.എ) നിര്‍മിക്കുന്ന ലാബ് കണ്ടെത്തി നശിപ്പിച്ച് അന്വേഷണസംഘം. സംഭവത്തില്‍ തിഹാര്‍ ജയില്‍ വാര്‍ഡനേയും ഒരു മയക്കുമരുന്ന് കച്ചവടക്കാരനെയും പിടികൂടി. ഉത്തര്‍പ്രദേശിലെ ഗൗതം ബുദ്ധ് നഗര്‍ ജില്ലയിലെ കസാന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ലാബ് സ്ഥിതിചെയ്തിരുന്നത്. ദ്രാവകാവസ്ഥയിലും ഖരാവസ്ഥയിലുമുള്ള 95 ഗ്രാം മെതാഫെറ്റമിനാണ് റെയ്ഡില്‍ കണ്ടെത്തിയത്. ഡല്‍ഹി പോലീസും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി)യും നടത്തിയ സംയുക്തമായ ഓപ്പറേഷനിലാണ് രഹസ്യകേന്ദ്രത്തിൽ മെതാഫെറ്റമിന്‍ നിര്‍മിക്കുന്നതായി കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് ചൊവ്വാഴ്ചയാണ് അന്വേഷണസംഘം പ്രസ്താവന പുറത്തുവിട്ടത്. വിദേശത്തേക്ക് കടത്തുന്നതിനും ഇന്ത്യയില്‍ ഉപയോഗത്തിനുമായാണ് പ്രതികള്‍ മെതാഫെറ്റിമിന്‍ നിര്‍മിച്ചിരുന്നതെന്നും മെക്‌സിക്കന്‍ ക്രിമിനല്‍ സംഘമായ സിജെഎന്‍ജി (Cartel De Jalisco Nueva Generaction) ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ പ്രസ്താവനയില്‍ പറയുന്നു. അസെറ്റോണ്‍, സോഡിയം ഹൈഡ്രോക്‌സൈഡ്, മെഥിലീന്‍ ക്ലോറൈഡ്, പ്രീമിയം ഗ്രേഡ് എഥനോള്‍, റെഡ് ഫോസ്ഫറസ്, ഈഥൈല്‍ അസെറ്റേറ്റ് തുടങ്ങിയ രാസവസ്തുക്കളും മയക്കുമരുന്ന് നിര്‍മാണത്തിനായി ഇറക്കുമതിചെയ്ത മെഷീനുകളും അന്വേഷണത്തില്‍ കണ്ടെത്താനായിട്ടുണ്ട്.അന്വേഷണസംഘം നടത്തിയ റെയ്ഡിനിടെ ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബിസിനസുകാരനാണ് കേന്ദ്രത്തിൽനിന്ന് പിടിയിലായത്. ലഹരിയുമായി ബന്ധപ്പെട്ട് മറ്റൊരു കേസില്‍ ഇയാളെ റെവന്യൂ ഇന്റലിജന്‍സ് വകുപ്പ്(DRI) മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് തിഹാര്‍ ജയിലില്‍വെച്ച് പരിചയപ്പെട്ട വാര്‍ഡനെയും അനധികൃത ലാബ് സ്ഥാപിക്കുന്നതില്‍ ഇയാള്‍ കൂട്ടാളിയാക്കിയതായി പോലീസ് പറയുന്നു.മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു കെമിസ്റ്റാണ് ലഹിരിപദാര്‍ഥങ്ങളുടെ നിര്‍മാണത്തിന് മേല്‍നോട്ടം വഹിച്ചത്. മെക്‌സിക്കന്‍ കാര്‍ട്ടല്‍ അംഗമാണ് നിര്‍മാണവസ്തുവിന്റെ ഗുണനിലവാരം ടെസ്റ്റ് ചെയ്തതിരുന്നത്. നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍സിബി) ഈ വര്‍ഷം ഗുജറാത്തിലെ ഗാന്ധിനഗര്‍ അമ്രേലി, രാജസ്ഥാനിലെ ജോധ്പൂര്‍, സിരോഹി, ഭോപ്പാല്‍ എന്നിവിടങ്ങളിലെ രഹസ്യലാബുകളും സമാനരീതിയില്‍ കണ്ടെത്തി നശിപ്പിച്ചിട്ടുണ്ട്

Related Posts

റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ
Jobs

റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ

August 19, 2026
70
കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം; 9 പേര്‍ മരിച്ചു
National

കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം; 9 പേര്‍ മരിച്ചു

August 19, 2026
46
ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി
Kerala

ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി

August 19, 2026
119
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
National

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

August 18, 2026
32
സോഷ്യൽ മീഡിയയിൽ കേന്ദ്ര ഇടപെടൽ: 5 മാസത്തിനിടെ നീക്കം ചെയ്തത് 2 ലക്ഷം പോസ്റ്റുകൾ
Kerala

സോഷ്യൽ മീഡിയയിൽ കേന്ദ്ര ഇടപെടൽ: 5 മാസത്തിനിടെ നീക്കം ചെയ്തത് 2 ലക്ഷം പോസ്റ്റുകൾ

August 18, 2026
24
കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ
National

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

August 15, 2026
79
Next Post
ദിവ്യ ജയിലിലേക്ക്; ദിവ്യയെ 14 ദിവസത്തേക്ക് തളിപ്പറമ്പ് കോടതി റിമാൻ്റ് ചെയ്തു; മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നിൽ കരിങ്കൊടി പ്രതിഷേധം

ദിവ്യ ജയിലിലേക്ക്; ദിവ്യയെ 14 ദിവസത്തേക്ക് തളിപ്പറമ്പ് കോടതി റിമാൻ്റ് ചെയ്തു; മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നിൽ കരിങ്കൊടി പ്രതിഷേധം

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി

മാറഞ്ചേരി കാഞ്ഞിരമുക്ക് വലിയ വീട്ടിൽ കുഞ്ഞുകുട്ടിയമ്മ നിര്യാതയായി

August 24, 2026
23
നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി

നെയ്തല്ലൂരിൽ താമസിക്കുന്ന നെടുപറമ്പിൽ ശശിധരൻ നിര്യാതനായി

August 24, 2026
27
ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം പ്രസ് ക്ലബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
28
കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

കണ്ണൂരിൽ ടാങ്കർ ലോറി തകരാറിലായ ലോറിയിലേക്ക് ഇടിച്ചുകയറി തീപിടിച്ച് രണ്ട് പേർ മരിച്ചു

August 24, 2026
443
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025