• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ദിവ്യ ജയിലിലേക്ക്; ദിവ്യയെ 14 ദിവസത്തേക്ക് തളിപ്പറമ്പ് കോടതി റിമാൻ്റ് ചെയ്തു; മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നിൽ കരിങ്കൊടി പ്രതിഷേധം

ckmnews by ckmnews
October 29, 2024
in Kerala
A A
ദിവ്യ ജയിലിലേക്ക്; ദിവ്യയെ 14 ദിവസത്തേക്ക് തളിപ്പറമ്പ് കോടതി റിമാൻ്റ് ചെയ്തു; മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നിൽ കരിങ്കൊടി പ്രതിഷേധം
0
SHARES
497
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ റിമാന്‍ഡ് ചെയ്തു. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പള്ളിക്കുന്നിലെ വനിത ജയിലിലായിരിക്കും ദിവ്യയെ പാര്‍പ്പിക്കുക. അടുത്ത മാസം 12-ാം തിയതി വരെയാണ് റിമാന്‍ഡ് കാലാവധി. കനത്ത പൊലീസ് സുരക്ഷയോടെയാണ് ദിവ്യയെ തളിപ്പറമ്പ് മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കിയത്. മജിസ്ട്രേറ്റിന്‍റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ കടുത്ത പ്രതിഷേധമാണ് നടത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അതേസമയം, പി പി ദിവ്യ നാളെ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യ ഹർജി തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യ കീഴടങ്ങിയത്. മുൻ‌കൂർ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള സെഷൻസ് കോടതി ഉത്തരവിൽ പി പി ദിവ്യയ്ക്കെതിരെ ഗൗരവതരമായ കണ്ടെത്തലുകളാണ് ഉള്ളത്. സാധാരണ പുറപ്പെടുവിക്കാറുള്ള മുൻ‌കൂർ ജാമ്യ ഉത്തരവുകളേക്കാൾ സമഗ്രമായ വിധിയിൽ കേസിന്റെ നിയമപരമായ നിലനിൽപ് വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദവും കോടതി തള്ളിക്കളഞ്ഞു. കരുതിക്കൂട്ടി വീഡിയോ ചിത്രീകരിക്കാൻ പദ്ധതിയിട്ടതും പ്രചരിപ്പിച്ചതും നവീനെ മേലുദ്യോഗസ്ഥര്‍ക്കും സഹപ്രവർത്തകർക്കും മുൻപിൽ അപമാനിക്കാനുള്ള ഉദ്ദേശ്യത്തോടെയാണെന്ന് കോടതി കണ്ടെത്തി. ദിവ്യയുടെ പ്രവൃത്തി ദുരുദ്ദേശപരമാണ്. അതിനാലാണ് നവീന്റെ ജന്മദേശമായ പത്തനംതിട്ടയിലും വീഡിയോ പ്രചരിപ്പിക്കപ്പെട്ടത്. കേസ് നിലവിലുണ്ടെന്ന് അംഗീകരിച്ചാലും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന ദിവ്യയുടെ വാദം സുമിത പ്രദീപ് വേഴ്സസ് അരുൺ കുമാർ കേസിലെ സുപ്രീം കോടതി വിധി ഉദ്ധരിച്ചാണ് കോടതി തള്ളിയത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് മുൻ‌കൂർ ജാമ്യം നൽകുന്പോള്‍ കണക്കിലെടുക്കേണ്ട പല ഘടകങ്ങളിൽ ഒന്ന് മാത്രമാണ്. ഇക്കാര്യം മാത്രം പരിഗണിച്ച് ജാമ്യം നൽകാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിച്ചേക്കാം എന്ന ആശങ്കയും കോടതി ഉത്തരവില്‍ പങ്കുവെച്ചു..

Related Posts

’10വർഷമായി LDF സർക്കാർ മാറിയിട്ടില്ല,അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ല’; വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ
Kerala

’10വർഷമായി LDF സർക്കാർ മാറിയിട്ടില്ല,അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ല’; വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ

February 16, 2026
25
ഊബറിന്‍റെ തൊഴിലാളി വിരുദ്ധനയം; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്
Kerala

ഊബറിന്‍റെ തൊഴിലാളി വിരുദ്ധനയം; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്

February 16, 2026
36
ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി രാജീവ്
Kerala

ശബരിമല യുവതീ പ്രവേശനം; സർക്കാരിന്റെ തീരുമാനം എല്ലാ വശങ്ങളും പരിഗണിച്ച്, വിശ്വാസം സംരക്ഷിക്കും മന്ത്രി; പി രാജീവ്

February 16, 2026
21
എയിംസ് വന്നാൽ അതിൻറെ മഹത്വം എനിക്ക് മാത്രം, ആ പേരിൽ വോട്ട് പിടിക്കാൻ വരില്ല: സുരേഷ് ഗോപി
Kerala

എയിംസ് വന്നാൽ അതിൻറെ മഹത്വം എനിക്ക് മാത്രം, ആ പേരിൽ വോട്ട് പിടിക്കാൻ വരില്ല: സുരേഷ് ഗോപി

February 16, 2026
75
ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസ്; വിധി പറയുക നാളെ
Kerala

ആന്റണി രാജു പ്രതിയായ തൊണ്ടിമുതൽ തിരിമറി കേസ്; വിധി പറയുക നാളെ

February 16, 2026
19
ഒന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി
Kerala

ഒന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി

February 16, 2026
23
Next Post
ചങ്ങരംകുളത്ത് ജിമ്മിലെ അക്രമം ;സ്ഥാപനത്തിനെ കളങ്കപ്പെടുത്താനുള്ള ശ്രമമെന്ന് ഉടമ

ചങ്ങരംകുളത്ത് ജിമ്മിലെ അക്രമം ;സ്ഥാപനത്തിനെ കളങ്കപ്പെടുത്താനുള്ള ശ്രമമെന്ന് ഉടമ

Recent News

കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപ; കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

കഴിഞ്ഞ 10 വര്‍ഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ യാത്ര ചെലവ് 762 കോടി രൂപ; കണക്കുകള്‍ പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം

February 16, 2026
12
’10വർഷമായി LDF സർക്കാർ മാറിയിട്ടില്ല,അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ല’; വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ

’10വർഷമായി LDF സർക്കാർ മാറിയിട്ടില്ല,അത് തടയാനുള്ള കഴിവ് പ്രതിപക്ഷത്തിനില്ല’; വീണ്ടും പുകഴ്ത്തി മണിശങ്കർ അയ്യർ

February 16, 2026
25
പൊലീസുകാരെ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വർണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്ളോസറ്റിൽ ഒഴുക്കി

പൊലീസുകാരെ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വർണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്ളോസറ്റിൽ ഒഴുക്കി

February 16, 2026
213
ഊബറിന്‍റെ തൊഴിലാളി വിരുദ്ധനയം; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്

ഊബറിന്‍റെ തൊഴിലാളി വിരുദ്ധനയം; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി-ഗിഗ് തൊഴിലാളികൾ നാളെ മുതൽ പണിമുടക്കിലേക്ക്

February 16, 2026
36
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025