ചങ്ങരംകുളം :ചങ്ങരംകുളത്ത് സിയോൺ ജിം എന്ന സ്ഥാപനത്തിൽ കയറി ചാലിശ്ശേരി സ്വദേശിയായ വ്യക്തി സംഘർഷം ഉണ്ടാക്കിയത് സ്ഥാപനത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നെന്ന് ജിം ഉടമ പി മുനീർ വാർത്തസമ്മേളത്തിൽ ആരോപിച്ചു. ഷിഹാബുദീൻ എന്ന വ്യക്തി സ്ഥാപനത്തിൽ ഓണാഘോഷം നടക്കുന്നതിനിടെ വന്ന് സംഘർഷം ഉണ്ടാക്കുകയായിരുന്നു.
സ്ഥാപനത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തുക എന്ന ഉദ്ദേശത്തിലാണ് ഓണാഘോഷം നടക്കുന്ന ദിവസം സംഘർഷം സൃഷ്‌ടിക്കാൻ ശ്രമിച്ചത്.
സ്ഥാപനം തുടങ്ങുന്നതിന് ശിഹാബുദ്ധീന്‍ ഇയാളുടെ വസ്തു പണയം വച്ച് സഹായം നല്‍കിയിരുന്നു.ഇയാൾക്ക് കൊടുക്കാനുള്ളത് 16 ലക്ഷം രൂപയായിരുന്നെന്നും അത് മുഴുവൻ നൽകിയതിന്റെ രേഖ ഉണ്ടെന്നും, മറിച്ചുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും,
ഈ വിഷയത്തിൽ ഷിഹാബുദ്ധീനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മുനീർ പറഞ്ഞു.
വാർത്ത സമ്മേളനത്തിൽ കരുണാകരൻ പെരുമുക്ക്,ഷാജി കൂട്ടുമാടത്തിൽ എന്നിവർ പങ്കെടുത്തു.