• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

വാളയാർ കേസിൽ സുപ്രധാന നീക്കവുമായി സിബിഐ; അമ്മയെ രണ്ടാം പ്രതിയാക്കും, അച്ഛൻ മൂന്നാം പ്രതിയും

cntv team by cntv team
March 5, 2025
in Highlights, Kerala
A A
വാളയാർ കേസിൽ സുപ്രധാന നീക്കവുമായി സിബിഐ; അമ്മയെ രണ്ടാം പ്രതിയാക്കും, അച്ഛൻ മൂന്നാം പ്രതിയും
0
SHARES
232
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാളയാർ കേസിൽ സുപ്രധാന നീക്കവുമായി സിബിഐ കോടതിയിൽ. മരിച്ച പെൺകുട്ടിയുടെ അമ്മയെയും ഇളയ പെൺകുട്ടിയുടെ അച്ഛനെയും കേസിൽ പ്രതി ചേർക്കണമെന്ന് സിബിഐ വിചാരണ കോടതിയിൽ ആവശ്യപ്പെട്ടു. വാളയാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലെെംഗിക പീഡനത്തിന് ഇരയാക്കിയതിൽ അമ്മയ്ക്കും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തൽ. ആകെയുള്ള ഒമ്പത് കേസുകളിൽ ആറ് എണ്ണത്തിൽ അമ്മയെയും അച്ഛനെയും പ്രതി ചേർത്തതായി സിബിഐ കോടതിയെ അറിയിച്ചു.

മൂന്ന് കേസുകളിൽ പ്രതി ചേർക്കാനുള്ള നടപടികൾ തുടരുകയാണ്. കേസ് വരുന്ന 25ന് വീണ്ടും പരിഗണിക്കും. മക്കളുടെ മുന്നിൽ വച്ച് ഒന്നാം പ്രതിയുമായി കുട്ടികളുടെ അമ്മ ലെെംഗിക ബന്ധത്തിലേർപ്പെട്ടെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലെെംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും സിബിഐ കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ അന്വേഷണസംഘം വ്യക്തമാക്കുന്നു. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നൽകിയ ഹർജിയിൽ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നൽകിയത്. ആത്മഹത്യ പ്രേരണാകുറ്റം ഉൾപ്പടെ വിവിധ വകുപ്പുകളാണ് ചുമത്തിയത്.

2017 ജനുവരി 13ന് ആണ് വാളയാറിൽ മൂത്ത പെൺകുട്ടിയെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. മാർച്ച് നാലിന് ഇളയ പെൺകുട്ടിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പതിമൂന്നും ഒമ്പതും വയസായിരുന്നു കുട്ടികൾക്ക്. വിചാരണക്കോടതി പ്രതികളെയെല്ലാം വെറുതെ വിട്ടതിനെ തുടർന്നാണ് കേസ് സിബിഐയിലേക്കെത്തുന്നത്. മക്കൾക്ക് നീതി ലഭിക്കണമെന്ന ആവശ്യവുമായി പെൺകുട്ടികളുടെ അമ്മ വലിയ പ്രതിഷേധമാണ് നടത്തിയത്. നീതി വൈകുന്നതിൽ പ്രതിഷേധിച്ച് ഇവർ തല മുണ്ഡനവും ചെയ‌്തിരുന്നു. പിന്നാലെയാണ് സിബിഐയുടെ ഞെട്ടിക്കുന്ന കണ്ടെത്തൽ.

Related Posts

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 5, 2026
38
ആറ്​ വർഷത്തിന്​ ശേഷം സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു
Kerala

ആറ്​ വർഷത്തിന്​ ശേഷം സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു

August 5, 2026
29
‘പീതാംബരൻ സാറേ, ഫ്ലാറ്റിൽ ആളില്ല കേട്ടോ…’ വീട് പൂട്ടി യാത്ര പോകുന്നവർക്ക് പൊലീസിന്റെ സുരക്ഷ; പോൽ ആപ്പ് വഴി അപേക്ഷിക്കാം!
Kerala

‘പീതാംബരൻ സാറേ, ഫ്ലാറ്റിൽ ആളില്ല കേട്ടോ…’ വീട് പൂട്ടി യാത്ര പോകുന്നവർക്ക് പൊലീസിന്റെ സുരക്ഷ; പോൽ ആപ്പ് വഴി അപേക്ഷിക്കാം!

August 5, 2026
9
പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി
Kerala

പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി

August 5, 2026
37
14കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ
Crime

14കാരിയെ പീഡിപ്പിച്ച സ്‌നേഹ മെർലിൻ അറസ്റ്റിൽ; പൊലീസ് പൂട്ടിയത് നാലാമത്തെ പോക്‌സോ കേസിൽ

August 5, 2026
286
എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്
Kerala

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

August 5, 2026
1.9k
Next Post
ലഹരിക്കായി വ്യാപക പരിശോധന’ചാലിശ്ശേരിയിൽ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

ലഹരിക്കായി വ്യാപക പരിശോധന'ചാലിശ്ശേരിയിൽ കഞ്ചാവുമായി മൂന്നു പേർ പിടിയിൽ

Recent News

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 5, 2026
38
ആറ്​ വർഷത്തിന്​ ശേഷം സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു

ആറ്​ വർഷത്തിന്​ ശേഷം സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട്​ സർവിസ്​ പുനരാരംഭിക്കുന്നു

August 5, 2026
29
‘പീതാംബരൻ സാറേ, ഫ്ലാറ്റിൽ ആളില്ല കേട്ടോ…’ വീട് പൂട്ടി യാത്ര പോകുന്നവർക്ക് പൊലീസിന്റെ സുരക്ഷ; പോൽ ആപ്പ് വഴി അപേക്ഷിക്കാം!

‘പീതാംബരൻ സാറേ, ഫ്ലാറ്റിൽ ആളില്ല കേട്ടോ…’ വീട് പൂട്ടി യാത്ര പോകുന്നവർക്ക് പൊലീസിന്റെ സുരക്ഷ; പോൽ ആപ്പ് വഴി അപേക്ഷിക്കാം!

August 5, 2026
9
പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി

പുലികളിക്ക് 24 ലക്ഷം ധനസഹായമനുവദിച്ച് കേന്ദ്രം; പ്രത്യേക കേസായി പരിഗണിച്ചെന്ന് സുരേഷ് ഗോപി

August 5, 2026
37
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025