തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കുന്നില്ലെന്ന് ഇടതുമുന്നണി കണ്‍വീനറും സി.പി.എം നേതാവുമായ ടി.പി രാമകൃഷ്ണന്. വിഷയത്തില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ല നേതൃത്വത്തിന് ഉചിതമായ നടപടി സ്വീകരിക്കാം. പൊലീസിന് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാമെന്നും ദിവ്യ ഉചിതമായ നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ മറ്റ് നിര്‍ദ്ദേശം നല്‍കില്ലെന്നും പൊലിസ് എന്തുകൊണ്ട് ദിവ്യയെ അറസ്റ്റ് ചെയ്യുന്നില്ല എന്നതിന് താനല്ല ഉത്തരം പറയേണ്ടതെന്നും അതിന് പൊലിസിന്റെ ഉത്തരവാദിത്തപ്പെട്ട ആളുകളുണ്ടെന്നും ടി.പി രാമകൃഷ്ണന് മാധ്യമങ്ങളോട് പ്രതികരിച്ചു. ദിവ്യ ഒളിവില്‍ കഴിയുന്നതിന് പാര്‍ട്ടി സൗകര്യം ഒരുക്കിയിട്ടില്ല. ദിവ്യയെ സഹായിക്കുന്നില്ല. ദിവ്യ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. മാധ്യമങ്ങള്‍ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.