പട്ടാമ്പി:ഞാങ്ങാട്ടിരിയിൽ ഇരുപതുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഞാങ്ങാട്ടിരി സ്ക്കൂൾ റോഡിന് സമീപത്തെ ചീക്രത്ത് നൂറുദ്ദീൻ്റെ മകൻ ഷറഫുദ്ധീൻ (20) ആണ് മരിച്ചത്. ചൊവ്വാഴ്‌ച രാവിലെയാണ് വീട്ടിനുള്ളിൽ തൂങ്ങിയ നിലയിൽ ഷറഫുദ്ദീനെ കണ്ടെത്തുന്നത്.മൃതദ്ദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പട്ടാമ്പി ലിമന്റ് കോളേജിലെ ബിരുദ വിദ്യാർഥി ആയിരുന്നു.