ചങ്ങരംകുളം : ദേശീയ തലത്തിൽ മദ്രസകൾക്കെതിരായി നടക്കുന്ന നീക്കങ്ങളെ തടഞ്ഞ കോടതി വിധിയെ കെ.എൻ.എം മർകസുദ്ദഅവ യൂണിറ്റ് സമ്മേളനം സ്വാഗതം ചെയ്തു. മണ്ഡലം സെക്രട്ടറി എൻ. എം അബ്ബാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എംകെ. ജമാൽ അധ്യക്ഷനായി. സെക്രട്ടറി പിഎ. അബ്ദുൽ മജീദ്, പികെ. അബ്ദുള്ള കുട്ടി, എം. അബ്ബാസ് അലി, കെവി. മുഹമ്മദ്, സബീന ടീച്ചർ, സൈറ ബാനു എന്നിവർ സംസാരിച്ചു പുതിയ ഭാരവാഹികളായി എം. അബ്ബാസ് അലി (പ്രസിഡന്റ് )പികെ. അബ്ദുള്ള കുട്ടി (സെക്രട്ടറി ) പിഎ. അബ്ദുൽ മജീദ് ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു