• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളമാതൃകയെ പ്രശംസിച്ച് പ്രമുഖർ; ആര്യഭടൻ കേരളീയനെന്ന് അമർത്യ സെൻ

cntv team by cntv team
February 16, 2026
in Kerala
A A
കേരളമാതൃകയെ പ്രശംസിച്ച് പ്രമുഖർ; ആര്യഭടൻ കേരളീയനെന്ന് അമർത്യ സെൻ
0
SHARES
103
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: ആസൂത്രണ ബോർഡ് സംഘടിപ്പിച്ച ‘വിഷൻ-2031’ അന്താരാഷ്ട്ര സമ്മേളനത്തിൽ, ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള മേഖലകളിൽ കേരളത്തിന്റെ മാതൃകയെ പ്രശംസിച്ച് പ്രമുഖർ. കേരളത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതിക്കു പിന്നിൽ ചരിത്രപരമായ അടിത്തറയുണ്ടെന്ന് അഭിപ്രായപ്പെട്ട സാമ്പത്തികശാസ്ത്രജ്ഞൻ അമർത്യ സെൻ, ഭാരതീയ ഗണിതശാസ്ത്രജ്ഞനായ ആര്യഭടൻ കേരളീയനാണെന്നതിന് വിശ്വാസ്യയോഗ്യമായ തെളിവുകളുണ്ടെന്നും പറഞ്ഞു. പാടലീപുത്രത്തിലാണ് ആര്യഭടൻ താമസിച്ചതെങ്കിലും അദ്ദേഹം കേരളത്തിൽനിന്നു വന്നതാണെന്നാണ് തെളിവുകൾ.ലോകസഞ്ചാരിയായ ഇബ്‌നു ബത്തൂത്ത 14-ാം നൂറ്റാണ്ടിൽ കേരളം സന്ദർശിച്ചപ്പോൾ ഇവിടത്തെ സ്ത്രീകളുടെ സ്വാതന്ത്ര്യവും ഉയർന്ന സാമൂഹികപദവിയും കണ്ട് അത്ഭുതപ്പെട്ടു. പുരാതനകാലം മുതലേ ജൂതരും ക്രൈസ്തവരും മുസ്‌ലിങ്ങളും കേരളത്തിൽ എത്തിച്ചേരുകയും ഇവിടത്തെ സംസ്കാരവുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്. 1957-ൽ കേരളം രൂപവത്‌കരിച്ചപ്പോൾ സാമ്പത്തികമായി പിന്നാക്കമുള്ള ഒരു സംസ്ഥാനത്തിന് മുന്നേറാനാവുമോയെന്ന്‌ പലരും സംശയിച്ചിരുന്നു. ഇന്ന് വരുമാനം, ആയുർദൈർഘ്യം, വിദ്യാഭ്യാസം, ദാരിദ്ര്യനിർമാർജനം എന്നിവയിൽ കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി മാറി -അമർത്യ സെൻ പറഞ്ഞു.വികസനത്തിലും ജനാധിപത്യത്തിലും സാക്ഷരതയിലും വിദ്യാഭ്യാസത്തിലും കേരളം കൈവരിച്ച നേട്ടങ്ങൾ ഏറെ വലുതാണെന്ന് ചരിത്രകാരി പ്രൊഫ. റൊമിലാ ഥാപ്പർ പറഞ്ഞു. എഴുതാനും വായിക്കാനും പഠിക്കുന്നതിലുപരി, ലോകത്തെ മനസ്സിലാക്കുന്നതിലാണ് കേരളത്തിലെ വിദ്യാഭ്യാസപദ്ധതികൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അവർ അഭിനന്ദിച്ചു.സുസ്ഥിരവികസനത്തിലും ഭക്ഷ്യോല്പാദനത്തിലും കേരളം ലോകത്തിനുതന്നെ മാതൃകയാണെന്ന് വേൾഡ് ഫുഡ് പ്രൈസ് ജേതാവ് ഡോ. ശകുന്തള ഹരക്‌സിങ് തിൽസ്തദ് പറഞ്ഞു.കേരളം ക്യൂബയ്ക്കു നൽകിവരുന്ന ഐക്യദാർഢ്യത്തിനു നന്ദി പ്രകടിപ്പിച്ച ക്യൂബൻ പ്രതിനിധി അയ്മീ അലേജാന്ദ്ര ഡയസ് നെഗ്രീൻ, സാമ്രാജ്യത്വ അധിനിവേശത്തിനെതിരേയുള്ള പോരാട്ടത്തിൽ പുരോഗമനപ്രസ്ഥാനങ്ങളുടെ പിന്തുണയും അഭ്യർഥിച്ചു. യാസർ അറാഫത്തിന്റെ കാലം മുതൽ കേരളവും പലസ്തീനും തമ്മിലുള്ള ബന്ധം അനുസ്മരിച്ച പലസ്തീൻ അംബാസഡർ അബ്ദുള്ള എം.അബു ഷാവേസ്, വർത്തമാനകാലത്ത് അത് ഊട്ടിയുറപ്പിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞു.

Related Posts

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക
Kerala

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

September 22, 2026
0
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും
Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

September 22, 2026
0
പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.
Kerala

പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

September 22, 2026
0
കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി
Kerala

കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

September 22, 2026
0
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
109
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
234
Next Post
ഒന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി

ഒന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി

Recent News

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

‘വഞ്ചിച്ചത് രാധ; 50 സെന്റ് ഭൂമിയും സ്വർണവും തട്ടി’; സഹോദരിയുടെ ആരോപണം തള്ളി അംബിക

September 22, 2026
0
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകും

September 22, 2026
0
പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

പട്ടാമ്പിയിൽ ഓടുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു.

September 22, 2026
0
കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

കക്കിടപ്പുറം പൂക്കേല വളപ്പിൽ അബ്ദുട്ടി ഹാജി നിര്യാതനായി

September 22, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025