• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ബസ് ആക്രമണക്കേസുകളിൽ ഇനി ഒത്തുതീർപ്പിനില്ലെന്ന് കെഎസ്ആർടിസി; ശക്തമായ നിയമനടപടി

cntv team by cntv team
February 16, 2026
in Kerala
A A
ബസ് ആക്രമണക്കേസുകളിൽ ഇനി ഒത്തുതീർപ്പിനില്ലെന്ന് കെഎസ്ആർടിസി; ശക്തമായ നിയമനടപടി
0
SHARES
58
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബസ് ആക്രമണക്കേസുകളിൽ ഒത്തുതീർപ്പു വേണ്ടെന്ന കർശന നിലപാടിലേക്ക് കെ.എസ്.ആർ.ടി.സി.. സർവീസിനിടെ ബസ് ആക്രമിക്കൽ, കേടുവരുത്തൽ, ജീവനക്കാരെ കൈയേറ്റം ചെയ്യൽ, മർദിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളുണ്ടായാൽ ശക്തമായ നിയമപ്പോരാട്ടം മാത്രമാകും ഇനി കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടാകുക. മുൻപ്, നഷ്ടപരിഹാരം സ്വീകരിച്ച് ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ, ഇനിയതു വേണ്ടെന്ന കർശന തീരുമാനത്തിലാണ്. ഒത്തുതീർപ്പുകൾക്കു വഴങ്ങിയതിനാൽ അതിക്രമം വർധിച്ചുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ നിലപാട്.ആക്രമണം നടന്നാൽ പലപ്പോഴും സർവീസ് റദ്ദാക്കേണ്ടിവരും. ഇത് വരുമാനനഷ്ടവും മറ്റു പ്രതിസന്ധികളുമുണ്ടാക്കും. അതിനാൽ കുറ്റം ചെയ്യുന്നവർ ഇനി കൃത്യമായ നിയമനടപടി നേരിടേണ്ടിവരും. പൊതുമുതൽ നശിപ്പിച്ചാലുള്ള പി.ഡി.പി.പി. ആക്ടും ജീവനക്കാരെ ആക്രമിക്കുന്നതിന് ബി.എൻ.എസിലെ പ്രധാന വകുപ്പുകളും ചുമത്തിയാകും പോലീസ് കേസെടുക്കുക. പലതും ജാമ്യമില്ലാ വകുപ്പുകളാണ്. ഒത്തുതീർപ്പുസാധ്യതയും ഉണ്ടാകില്ല. അക്രമികൾക്ക് അഞ്ചുവർഷംവരെ തടവും കനത്തപിഴയും ശിക്ഷ കിട്ടുകയും ചെയ്യും.2022-നു ശേഷമാണ് ഒത്തുതീർപ്പു നടപടിയിൽനിന്നു മാറി കോർപ്പറേഷൻ നിയമനടപടി ശക്തമാക്കിത്തുടങ്ങിയത്. കഴിഞ്ഞദിവസം മാവേലിക്കരയിലും മറ്റും ജീവനക്കാർക്കെതിരേ നടന്ന അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു കെ.എസ്.ആർ.ടി.സി. സ്വീകരിച്ചത്.സർവീസിനിടെ അനിഷ്ടസംഭവങ്ങളുണ്ടായാൽ ഉടൻ പോലീസിൽ അറിയിച്ചു കേസെടുപ്പിക്കണമെന്നാണ് യൂണിറ്റ് അധികാരികൾക്കു മാനേജ്‌മെന്റ് കൊടുത്തിരിക്കുന്ന നിർദേശം. നിലപാടു കടുപ്പിച്ചതോടെ അക്രമസംഭവങ്ങൾ കുറഞ്ഞുവെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു.

Related Posts

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
108
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
232
ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ
Crime

ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുള്ള ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടി തട്ടിയ പ്രതി പിടിയിൽ

September 21, 2026
113
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
51
പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി
Kerala

പ്രിയദർശിനിയുടെ നൂറാംദിനം; സാരിവിതരണം ഇല്ലെന്ന് ഗതാഗത മന്ത്രി

September 21, 2026
111
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
84
Next Post
കേരളമാതൃകയെ പ്രശംസിച്ച് പ്രമുഖർ; ആര്യഭടൻ കേരളീയനെന്ന് അമർത്യ സെൻ

കേരളമാതൃകയെ പ്രശംസിച്ച് പ്രമുഖർ; ആര്യഭടൻ കേരളീയനെന്ന് അമർത്യ സെൻ

Recent News

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി

September 22, 2026
37
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി

September 22, 2026
21
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 22, 2026
29
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

September 22, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025