ചങ്ങരംകുളം :പൊന്നാനി നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും,കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡന്റസ് യൂണിയൻ മുൻ ചെയർമാനും,എംഎസ്എഫ് മുൻ സംസ്ഥാന സെക്രട്ടറിമായിരുന്ന മർഹൂം സി എം യൂസഫ് സാഹിബിന്റെ പേരിൽ ചങ്ങരംകുളം മേഖലയിൽ നിന്നും വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിക്കുന്ന വിദ്യാർത്ഥികൾക്ക് എല്ലാവർഷവും എക്സലൻസ് അവാർഡുകൾ നൽകുവാൻ ചങ്ങരംകുളം മേഖല മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.മേഖല പ്രസിഡന്റ് എ വി അഹമ്മദ് അധ്യക്ഷത വഹിച്ചു.ദുബായ് കെഎംസിസി സംസ്ഥാന സെക്രട്ടറി പി വി നാസർ യോഗം ഉദ്ഘാടനം ചെയ്തു.മേഖല ജനറൽ സെക്രട്ടറി ഷാനവാസ് വട്ടത്തൂർ,ഹമീദ് ചെറവല്ലൂർ, സി കെ ബാപ്പനു ഹാജി, എ വി അബ്ദുറു, ടി വി അഹമ്മദുണ്ണി,കാട്ടിൽ അഷറഫ്,കെ കുഞുമൊയ്‌തു,അബു പെരുമുക്ക് പ്രസംഗിച്ചു.







