• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

കോച്ചിന് റോളില്ല; പാക് പരിശീലകസ്ഥാനം രാജിവെച്ച് കേഴ്സ്റ്റൺ

ckmnews by ckmnews
October 28, 2024
in Sports
A A
കോച്ചിന് റോളില്ല; പാക് പരിശീലകസ്ഥാനം രാജിവെച്ച് കേഴ്സ്റ്റൺ
0
SHARES
79
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇസ്‍ലാമാബാദ്: പാകിസ്താൻ ദേശീയ ടീമിന്റെ ഏകദിന, ട്വന്റി 20 പരിശീലക സ്ഥാനം ഗാരി കേഴ്സ്റ്റൺ രാജിവെച്ചു. ഈ വർഷം ഏപ്രിൽ മാസത്തിൽ മാസം ചുമതലേയേറ്റെടുത്ത കേഴ്സ്റ്റന്റെ സ്ഥാനചലനം പാക് ക്രിക്കറ്റിലെ അസ്വാരസ്യങ്ങൾക്കുള്ള പുതിയ തെളിവാണ്. ടെസ്റ്റ് പരിശീലകൻ ജേസൺ ഗില്ലസ്പിക്ക് പകരം ചുമതല നൽകിയിട്ടുണ്ട്.രാജിയുടെ കാരണം കേഴ്സ്റ്റൺ പരസ്യമായി വ്യക്തമാക്കിയില്ലെങ്കിലും പാക് ക്രിക്കറ്റിലെ വിഴുപ്പലക്കലുകളിൽ മനം മടുത്താണ് തീരുമാനമെന്നാണ് സൂചനകൾ. ബാബർ അസമിന് പകരക്കാരനായി പാക് നായകസ്ഥാനം ഏറ്റെടുത്ത മുഹമ്മദ് റിസ്‍വാൻ വാർത്ത സമ്മേളനം നടത്തുമ്പോൾ കേഴ്സ്റ്റൺ പാകിസ്താനിൽ പോലുമില്ലായിരുന്നു. റിസ്‍വാനെ നിയമിച്ചതിൽ കോച്ചിനോട് ഉപദേശം തേടിയില്ല എന്ന റിപ്പോർട്ടുകളുമുണ്ട് ടീം സെലക്ഷനിൽ കോച്ചിന് യാതൊരു റോളുമില്ലാത്തതും പ്രകോപനകാരണമായി കരുതുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കിടെ ടീമിനെ ഇടക്ക് വെച്ച് മാറ്റിയതിൽ കോച്ച് ജേസൺ ഗില്ലസ്പിയും അസന്തുഷ്ടനാണ്. ഇപ്പോൾ തന്റെ റോൾ ഒരു ‘മാച്ച് അനലിസ്റ്റിന്റേത്’ മാത്രമാണെന്ന് ഗില്ലസ്പി തുറന്നടിച്ചിരുന്നു.2008 മുതൽ 2011 വരെ ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന കേഴ്സ്റ്റൺ ഇന്ത്യയെ ഏകദിന ലോകകപ്പ് വിജയിയാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കായി 101​ ടെസ്റ്റിലും 185 ഏകദിനത്തിലും കളത്തിലിറങ്ങിയ കേഴ്സ്റ്റൺ ദക്ഷിണാഫ്രിക്കൻ ടീം, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളെയും പരിശീലിപ്പിച്ചുണ്ട്.2023 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ ​മുഖ്യ പരിശീലകനായ ഗ്രാൻഡ് ബ്രാൻഡ്ബേൺ, ടീം ഡയറക്ടർ മിക്കി ആർതർ അടക്കമുളള പരിശീലക സംഘത്തെ പാകിസ്താൻ പിരിച്ചുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കേഴ്സ്റ്റണെ നിയമിച്ചത്.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
17
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
20
Next Post
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി; വിമാനത്തിൽ കർശന പരിശോധന

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ബോംബ് ഭീഷണി; വിമാനത്തിൽ കർശന പരിശോധന

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
225
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
87
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
216
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
217
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025