• About Us
  • Advertise With Us
  • Contact Us
No Result
View All Result
Saturday, June 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും

Ckmnews Admin by Ckmnews Admin
February 18, 2025
in Kerala
A A
സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടും
0
SHARES
31
VIEWS
Share on WhatsappShare on Facebook

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ചില ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജലലഭ്യത ഉറപ്പാക്കുക.കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാന്‍ എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കുടിവെള്ളം കയ്യില്‍ കരുതുക.അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.കാലാവസ്ഥാ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.ചൂടുമായി ബന്ധപ്പെട്ട വിവിധ ഭാഷകളിലുള്ള സുരക്ഷാമുൻകരുതൽ നിർദേശങ്ങളുടെ ബ്രോഷറുകൾ https://sdma.kerala.gov.in/brochures-2/ എന്ന ലിങ്കിൽ ലഭ്യമാണ്.

Related Posts

നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ വിജ്ഞാനോത്സവം
Kerala

നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ വിജ്ഞാനോത്സവം

June 28, 2025
തൃശൂരിൽ റയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു; തൃശൂരിനും ഷൊർണൂരിനും ഇടയിൽ ഗതാഗതം തടസപ്പെട്ടു
Kerala

തൃശൂരിൽ റയിൽവേ ട്രാക്കിൽ മണ്ണിടിഞ്ഞു; തൃശൂരിനും ഷൊർണൂരിനും ഇടയിൽ ഗതാഗതം തടസപ്പെട്ടു

June 28, 2025
ഹേമചന്ദ്രന്റെ മൃതദേഹം പുറത്തെടുത്തു, നാലടിയോളം താഴ്ചയിൽ കുനിഞ്ഞിരിക്കുന്ന നിലയിൽ, കൂടുതൽ അഴുകിയിട്ടില്ലെന്ന് പൊലീസ്
Kerala

ഹേമചന്ദ്രന്റെ മൃതദേഹം പുറത്തെടുത്തു, നാലടിയോളം താഴ്ചയിൽ കുനിഞ്ഞിരിക്കുന്ന നിലയിൽ, കൂടുതൽ അഴുകിയിട്ടില്ലെന്ന് പൊലീസ്

June 28, 2025
മാർക്കിന്റെ അടിസ്ഥാനത്തിൽ മാറ്റിയിരുത്തിയത് ചട്ടവിരുദ്ധം; വിദ്യാർത്ഥിനിയുടെ മരണത്തിൽ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുകൾ
Kerala

മാർക്കിന്റെ അടിസ്ഥാനത്തിൽ മാറ്റിയിരുത്തിയത് ചട്ടവിരുദ്ധം; വിദ്യാർത്ഥിനിയുടെ മരണത്തിൽ സ്‌കൂളിനെതിരെ ഗുരുതര കണ്ടെത്തലുകൾ

June 28, 2025
ജാനകി എന്ന പേര് ഇന്ത്യൻ സിനിമയിൽ ഉപയോഗിക്കുന്നത് ആദ്യമായല്ല:പിആർഒ പ്രതീഷ് ശേഖർ
Kerala

ജാനകി എന്ന പേര് ഇന്ത്യൻ സിനിമയിൽ ഉപയോഗിക്കുന്നത് ആദ്യമായല്ല:പിആർഒ പ്രതീഷ് ശേഖർ

June 28, 2025
മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
Crime

മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ജീവനൊടുക്കി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

June 28, 2025
Next Post
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെക്കും

അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ ആനയെ നാളെ മയക്കുവെടിവെക്കും

Recent News

ചങ്ങരംകുളം മൂക്കുതല പിടാവനൂര്‍ താമസിക്കുന്ന തീയ്യത്ത് ഭാസ്കരൻ നായർ നിര്യാതനായി

ചങ്ങരംകുളം മൂക്കുതല പിടാവനൂര്‍ താമസിക്കുന്ന തീയ്യത്ത് ഭാസ്കരൻ നായർ നിര്യാതനായി

June 28, 2025
എടപ്പാൾ തട്ടാൻപടി എഴുത്തച്ഛൻ പറമ്പിൽ പരേതനായ കുട്ടൻ മകൻ വി.ഗോപാലൻ നിര്യാതനായി

എടപ്പാൾ തട്ടാൻപടി എഴുത്തച്ഛൻ പറമ്പിൽ പരേതനായ കുട്ടൻ മകൻ വി.ഗോപാലൻ നിര്യാതനായി

June 28, 2025
ആലംകോട് ഗ്രാമപഞ്ചായത്ത് പുതിയ  കെട്ടിടം മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു

ആലംകോട് ഗ്രാമപഞ്ചായത്ത് പുതിയ കെട്ടിടം മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു

June 28, 2025
നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ വിജ്ഞാനോത്സവം

നാലുവര്‍ഷ ബിരുദ പ്രോഗ്രാമുകളിലേക്ക് നവാഗതരെ വരവേൽക്കാൻ വിജ്ഞാനോത്സവം

June 28, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.