• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചാലിശേരി അഖില കേരള ഫുട്ബോൾ ടൂർണ്ണമെൻ്റ് ബോയ്സോൺ തവനൂർ ജേതാക്കളായി

ckmnews by ckmnews
February 17, 2025
in Local News
A A
ചാലിശേരി അഖില കേരള ഫുട്ബോൾ ടൂർണ്ണമെൻ്റ് ബോയ്സോൺ തവനൂർ ജേതാക്കളായി
0
SHARES
140
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ജിസിസി ക്ലബ്ബ് ചാലിശേരിയും മഹാത്മ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തിവന്ന രണ്ടാമത്അഖില കേരള സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫൈനൽ മൽസരത്തിൽ ബോയ്സോൺ തവനൂർ ജേതാക്കളായി.വാശിയേറിയ മൽസരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് തവനൂർ ടീമ് പുലിക്കോട്ടിൽ കുരിയപ്പൻ കുഞ്ഞൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫി കരസ്ഥമാക്കി.വിന്നേഴ്സ് ടീമിനുള്ള ട്രോഫിയും ,ഫൈനലിൽ ആദ്യവും അവസാനവും ഗോളടിച്ച കളിക്കാരനുള്ള ക്യാഷ് പ്രൈസും പി.കെ.ജിജു എറണാകുളം ,വിന്നേഴസ് ക്യാഷ് പ്രൈസ് ജിസിസി യു എ ഇ ഭാരവാഹികളും സമ്മാനിച്ചു.റണ്ണേഴ്സ് ട്രോഫിയും ,ക്യാഷ് പ്രൈസും ഷാജഹാൻ നാലകത്ത് ,ബേക്ക്കിങ് ഷഫീർ എന്നിവർ സമ്മാനിച്ചു.ഗവ:ഹയർസെക്കണ്ടറി സ്കൂളിലെ ജില്ലാ – സംസ്ഥാന തലത്തിൽ കായിക മേളയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും , ടൂർണ്ണമെൻ്റിലെ മികച്ച കളിക്കാരെയും ,ബോൾ ബോയ്സ് അംഗങ്ങളെയും ഹൈദർബാവ മദപ്പുള്ളി , വിജി കൊള്ളന്നൂർ , നാസർ പാറമ്മേൽ , സി എം സജീവൻ , സജീഷ് , വി.എൻ ബിനു , സലീം , പി.എസ് വിനു , ടി എം ബഷീർ , ബോബൻ എന്നിവർ ചേർന്ന് ആദരിച്ചു.ഫൈനലിൽ മുൻ എം.എൽ എ ടി.പി.കുഞ്ഞുണ്ണി ,പട്ടിത്തറ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബാലൻ പി.കെ.ജിജു എറണാകുളം, ബേക്ക്കിങ് ഷമീർ ,വിനോദ് വട്ടേക്കാട് എന്നിവരും ജിസിസി , മഹാത്മ ഭാരവാഹികൾ എന്നിവർ വിശ്ഷിടാതിഥികളായി ടീമംഗങ്ങളെ പരിചയപ്പെട്ടു.പുലിക്കോട്ടിൽ കുരിയപ്പൻ കുഞ്ഞൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും യു എ ഇ ജിസിസി കമ്മിറ്റി വിന്നേഴ്സ് ക്യാഷ് പ്രൈസിനും നാലകത്ത് ടിംബർ ഡിപ്പോ റണ്ണേഴ്സ് ട്രോഫിക്കും ബേക്ക് കിങ്ങ് ചാലിശേരി റണ്ണേഴ്സ് ക്യാഷ് പ്രൈസിനും വേണ്ടിയുള്ള രണ്ടാമത് ഫ്ളഡ് ലൈറ്റ് ടൂർണ്ണമെൻ്റ് ഫൈനൽ മൽസരം കാണുവാൻ ഗവ: ഹയർസെക്കണ്ടറി സ്കൂൾ മൈതാനത്തേക്ക് ഞായറാഴ്ച രാത്രി ആയിരകണക്കിന് കായികപ്രേമികൾ ഒഴുകിയെത്തി.ജിസിസിയുടെ കുഞ്ഞു ആരാധകൻ ആരവിന് വോളിബോൾ കോച്ച് നാസർ പാറമേൽ ജിസിസി യുടെ പേരെഴുതിയ വെള്ളി കൈചെയിൻ സമ്മാനിച്ചു.മൽസരം തുടങ്ങി ആദ്യ 15 മിനിറ്റിൽ പവർ ബോയ്സ് പുതിലിപ്പുറം ആദ്യഗോളടിച്ചു സ്കോർ 1-0 .കരകയറാൻ ശ്രമിച്ച തവന്നൂർ എതിർ ടീമിലെ പ്രതിരോധകളെ മറികടന്ന് 20 മിനിറ്റിൽ ഗോൾനേടി കളി സമനിലയായതോടെ മൽസരം വാശിയേറി.കാണികൾ ആവേശഭരിതരായി.മുഴുവൻ സമയം കളിച്ചിട്ടും 1-1 സമനില പാലിച്ചതോടെ കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി .ഇരു ടീമുകളും ഗെയിംപ്ലാൻ മാറ്റിവേഗതയേറിയ ആക്രമണം ആയിരുന്നു തന്ത്രം.വിജയത്തിനായി അവസാന നിമിഷവരെ ഇരു ടീമികളും പോരാടിയെങ്കിലും ഗോൾ പിറന്നില്ല.തുടർന്നാണ് പെനാൽറ്റി ഷൂട്ടൗട്ടിലൂടെ തവന്നൂർ ഗോളി മികച്ച ബോൾ സേവിങ് നടത്തിയാണ് ജേതാക്കളായത്.ടൂർണ്ണമെൻ്റിന് സംഘാടക സമിതി ചെയർമാൻ ഫൈസൽ മാസ്റ്റർ , കൺവീനർ ഷാജഹാൻ നാലകത്ത് ,ട്രഷറർ ജിജു ജെക്കബ് ,കോർഡിനേറ്റർമാരായ ശ്രീരാഗ് അമ്പാടി ,എ.എം.ഇക്ബാൽ ,ജിസിസി ഭാരവാഹികളായ റോബർട്ട് തമ്പി , സി.വി. മണികണ്ഠൻ , നൗഷാദ് മുക്കൂട്ട ,എ.സി.ജോൺസൻ ,മഹാത്മ ചെയർമാൻ ബാബു നാസർ എന്നിവർ നേതൃത്വം നൽകി.

Related Posts

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ
Kerala

ചാലിശ്ശേരിയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ

September 26, 2026
1.7k
എടപ്പാളിൽ ഭിന്നശേഷി കുട്ടികൾക്കായി ഓർത്തോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
Local News

എടപ്പാളിൽ ഭിന്നശേഷി കുട്ടികൾക്കായി ഓർത്തോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

September 26, 2026
30
ചങ്ങരംകുളത്ത് എഐ കേന്ദ്രം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ലോഞ്ചിംഗ് നിർവ്വഹിച്ചു
Local News

ചങ്ങരംകുളത്ത് എഐ കേന്ദ്രം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ലോഞ്ചിംഗ് നിർവ്വഹിച്ചു

September 26, 2026
305
പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം
Kerala

പുന്നയൂരിൽ പൊന്നാനി എംഎൽഎ കെപി നൗഷാദ് അലിക്കെതിരെ കരിങ്കൊടി പ്രതിഷേധം

September 26, 2026
316
കോലിക്കര അംഗൻവാടി നിർമാണോദ്ഘാടനം നിർവഹിച്ചു
Local News

കോലിക്കര അംഗൻവാടി നിർമാണോദ്ഘാടനം നിർവഹിച്ചു

September 26, 2026
115
വൈദ്യുതി കമ്പി പൊട്ടിവീണ് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്
Kerala

വൈദ്യുതി കമ്പി പൊട്ടിവീണ് ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്ക്

September 26, 2026
279
Next Post
ജീവനക്കാരനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു; ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കേസ്

ജീവനക്കാരനെ ജാതി പറഞ്ഞ് അധിക്ഷേപിച്ചു; ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കേസ്

Recent News

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെഎസ്ഇബി

September 26, 2026
19
ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

ഐഎസ്എല്ലിൽ ആദ്യമായി ഗോവ ഡെർബി, പുതിയ സീസൺ മത്സരക്രമം പുറത്ത്

September 26, 2026
24
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
89
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025