• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home International

8 മാസത്തെ കാത്തിരിപ്പ് അവസാനിക്കുന്നു! സുനിത വില്യംസും വിൽമോറും മാർച്ച് 19-ന് തിരിച്ചെത്തിയേക്കും

ckmnews by ckmnews
February 16, 2025
in International
A A
8 മാസത്തെ കാത്തിരിപ്പ് അവസാനിക്കുന്നു! സുനിത വില്യംസും വിൽമോറും മാർച്ച് 19-ന് തിരിച്ചെത്തിയേക്കും
0
SHARES
161
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എട്ടുദിവസത്തെ ദൗത്യത്തിനായി ഭൂമിയിൽ നിന്നുപോയി, എട്ടുമാസമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്.) കഴിയുന്ന നാസാ ബഹിരാകാശ യാത്രികരായ സുനിതാ വില്യംസും ബുച്ച് വിൽമോറും മാർച്ചിൽ തിരിച്ചെത്തും. സ്പെയ്സ് എക്സിന്റെ ക്രൂ-10 (Crew-10) ദൗത്യത്തിൽ ഇരുവരും മടങ്ങിയെത്തുമെന്ന് നാസ അറിയിച്ചു. മാർച്ച് 12-നാണ് ക്രൂ-10 ദൗത്യം ഐ.എസ്.എസിലേക്കു പുറപ്പെടുക. മാർച്ച് 19-ന് തിരികെയെത്തുമെന്ന് സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിൽ സുനിത വില്യംസും വിൽമോറും സ്ഥിരീകരിച്ചു. ക്രൂ-10 ദൗത്യത്തിൽ നാസ ബഹിരാകാശയാത്രികരായ ആൻ മക്ലെയ്ൻ (Anne McClain), നിക്കോൾ അയേഴ്സ് (Nichole Ayers), ജപ്പാൻ എയ്റോസ്പേസ് എക്സ്പ്ലോറേഷൻ ഏജൻസി ബഹിരാകാശ യാത്രികൻ തകുയ ഒനിഷി (Takuya Onishi), റോസ്കോസ്മോസ് യാത്രികൻ കിറിൽ പെസ്കോവ് (Kirill Peskov) എന്നിവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കും. ആറ് മാസത്തെ ദൗത്യത്തിനായാണ് ഇവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുന്നത്. ക്രൂ-10 എത്തിയാൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന കൈമാറ്റ പ്രക്രിയ നടക്കും. തുടർന്ന് നിലവിൽ ബഹിരാകാശ നിലയ കമാൻഡറായ വില്യംസ് കമാൻഡ് കൈമാറും. ക്രൂ-10 മാർച്ച് 12-ന് വിക്ഷേപിക്കാനും ഒരാഴ്ച നീളുന്ന ഹാൻഡ് ഓവർ പ്രക്രിയയ്ക്ക് ശേഷം മാർച്ച് 19-ന് ഞങ്ങൾ തിരിച്ചെത്താനുമാണ് പദ്ധതിയെന്ന് വിൽമോർ സിഎൻഎന്നിനോട് പറഞ്ഞു. ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിൽ 2024 ജൂണിലാണ് ഇരുവരും ഐ.എസ്.എസിലേക്കു പോയത്. സ്റ്റാർലൈനർ തകരാറിലായതോടെ ഇരുവരും അവിടെത്തുടരാൻ നിർബന്ധിതരാകുകയായിരുന്നു.

Related Posts

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം
International

2026ലെ രസതന്ത്ര നൊബേൽ പങ്കിട്ട് രണ്ടുപേർ; ഓർഗാനിക് സിന്തസിസിലെ വിപ്ലവകരമായ കണ്ടെത്തലുകൾക്ക് പുരസ്കാരം

October 7, 2026
23
ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം
International

ഒരു യുഗം ബൂട്ടഴിച്ചു; ഗോള്‍ നേടി മടക്കം

October 7, 2026
1
ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം
International

ഫിസിക്സ് നൊബേൽ 2026 ഫ്രാൻസിസ് ഹാൽസന്; ഐസ്‌ക്യൂബ് ന്യൂട്രിനോ ഒബ്സർവേറ്ററിയുടെ നിർണായക സംഭാവനകൾക്ക് അംഗീകാരം

October 6, 2026
19
2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്
International

2026-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനം മൂന്നുപേർക്ക്, പുരസ്കാരം ഒപ്റ്റോജെനറ്റിക്സ് രംഗത്തെ പഠനത്തിന്

October 5, 2026
37
9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
International

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം

September 19, 2026
426
ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?
International

ജീവിച്ചിരിക്കുന്ന പ്രസിഡന്റിന്റെ ചിത്രം വരുന്നത് ഒരു നൂറ്റാണ്ടിന് ശേഷം! അമേരിക്കന്‍ നാണയത്തില്‍ ഇനി ട്രംപും; സവിശേഷതകൾ എന്തൊക്കെ?

September 4, 2026
145
Next Post
മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ സംഭവം; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു, ക്ഷേത്ര ഭാരവാഹികൾ, ആനപ്പാപ്പാൻ ഉൾപ്പെടെ ആറു പേർ പ്രതികൾ

മണക്കുളങ്ങര ക്ഷേത്രത്തിൽ ആനയിടഞ്ഞ സംഭവം; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു, ക്ഷേത്ര ഭാരവാഹികൾ, ആനപ്പാപ്പാൻ ഉൾപ്പെടെ ആറു പേർ പ്രതികൾ

Recent News

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

നെടുമ്പാശ്ശേരിയിൽ മിനികൂപ്പർ ഇടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം; പ്രതി മദ്യപിച്ചിരുന്നെന്ന് പൊലീസ്, റിപ്പോർട്ട് തേടി ​ഗതാ​ഗത മന്ത്രി

October 11, 2026
400
ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

ഡൽഹി പ്രതിഷേധം: ‘നിയന്ത്രണം പാടില്ലെന്ന ഉത്തരവ് പാലിച്ചോ?’ കേന്ദ്രത്തോട് റിപ്പോർട്ട് തേടി സുപ്രീംകോടതി

October 11, 2026
38
സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
65
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025