ആലംകോട് പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ അഷറഫ് കാളാച്ചാലിന് എതിരെയും കേസ്
ചങ്ങരംകുളം:ആലംകോട് പഞ്ചായത്ത് ഓഫീസ് ഉപരോധത്തില്‍ കോണ്‍ഗ്രസ് ലീഗ് നേതാക്കള്‍ ഉള്‍പ്പെടെ 55 ഓളം പേര്‍ക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.യുഡിഎഫ് നേതാക്കളായ സിദ്ധിക്ക് പന്താവൂര്‍,പിവി അന്‍വര്‍,പിടി ഖാദര്‍,ഉമ്മര്‍ തലാപ്പില്‍,ഷാനവാസ് വട്ടത്തൂര്‍ അടക്കം കണ്ടാലറിയാവുന്ന 55 ഓളം പേര്‍ക്കെതിരെയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.പരാതിക്കാരനെയും രണ്ടാം വാര്‍ഡ് മെമ്പറെയും പഞ്ചായത്തിനകത്ത് വച്ച് അക്രമിച്ചെന്ന പരാതിയില്‍ ഒന്നാം വാര്‍ഡ് മെമ്പറും സിപിഎം പഞ്ചായത്ത് അംഗവുമായ അഷറഫ് കാളാച്ചാലിന് എതിരെയും പോലീസ് കേസെടുത്തു