ചങ്ങരംകുളം:പ്രവാസി കൂട്ടായ്മയിൽ ആരംഭിക്കുന്ന സംരംഭത്തിൻ്റെ ഉദ്ഘാടനവും പൈലറ്റ് മറിയം ജുമാനക്ക് സ്വീകരണവും ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
പ്രദേശത്തെ പ്രവാസി സംരംഭകർ ചേർന്ന് ആരംഭിക്കുന്ന അബ്രാസ് ഫുഡ് പ്രോഡക്റ്റിന്റെ ഉദ്ഘാടനം ഇന്ന്
4 ന് വിനോദ് കോവൂർ ഉദ്ഘാടനം ചെയ്യും.
പരിപാടിയിൽ വച്ച് പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി മലപ്പുറത്തിന്റെ അഭിമാനമായ മറിയം ജുമാനയെ ആദരിക്കും.
വാർത്താ സമ്മേളനത്തിൽ കെ വി സൈദ്മുഹമ്മദ്, അബ്ദുറഹ്മാൻ ഹാജി പന്താവൂർ, അബ്ദുൽ ഖാദർ ആലംകോട് എന്നിവർ പങ്കെടുത്തു.