• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൂരം കലക്കല്‍ ഗൂഢാലോചന: കേസെടുത്ത് പോലീസ്, നടപടി പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരം

ckmnews by ckmnews
October 28, 2024
in UPDATES
A A
പൂരം കലക്കല്‍ ഗൂഢാലോചന: കേസെടുത്ത് പോലീസ്, നടപടി പ്രത്യേക അന്വേഷണസംഘത്തിന്റെ നിര്‍ദേശപ്രകാരം
0
SHARES
109
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തൃശൂർ:പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് ഒടുവിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിലെ (എസ്ഐടി) ഉദ്യോഗസ്ഥന്റെ പരാതിയിലാണു തൃശൂർ ഈസ്റ്റ് പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഗൂഢാലോചന, മതപരമായ ആഘോഷം തടസ്സപ്പെടുത്തൽ, രണ്ടു വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണു കേസെടുത്തിരിക്കുന്നത്. എന്നാൽ ആരെയും പ്രതിചേർത്തിട്ടില്ല. പൂരം കലക്കിയതുമായി ബന്ധപ്പെട്ടു പൊലീസ് റജിസ്റ്റർ ചെയ്യുന്ന ആദ്യ കേസാണിത്.

എഡിജിപിയുടെ പൂരം കലക്കൽ റിപ്പോർട്ടിന്മേൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു നിയമോപദേശം. ഇതോടെ വിവിധ പരാതികളിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം പരാതി നൽകുകയായിരുന്നു. എസ്ഐടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒടുവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ലോക്കൽ പൊലീസ് റജിസ്റ്റർ ചെയ്തിരിക്കുന്ന ഈ കേസും പ്രത്യേക അന്വേഷണ സംഘം തന്നെ അന്വേഷിക്കുമെന്നാണു സൂചന.

തൃശൂർ പൂരം കലങ്ങിയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സിപിഐ നേതാക്കൾ തള്ളിയിരുന്നു. പൂരം കലങ്ങിയതു തന്നെയാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പൂരം കലങ്ങിയതല്ല, കലക്കിയതാണെന്നു സിപിഐ നേതാവ് വി.എസ്.സുനിൽകുമാറും പ്രതികരിച്ചു.

Related Posts

കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്.പെരുമുക്ക്
UPDATES

കാർബൺ ന്യൂട്രൽ സാമ്പിൾ സർവേ സംഘടിപ്പിച്ച് എ.എം.എൽ.പി.എസ്.പെരുമുക്ക്

July 25, 2026
56
നീറ്റ് പരീക്ഷാ ക്രമക്കേട് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം:യൂത്ത് കോൺഗ്രസ് സമര തെരുവ് സംഘടിപ്പിച്ചു
UPDATES

നീറ്റ് പരീക്ഷാ ക്രമക്കേട് ‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്ന് ആവശ്യം:യൂത്ത് കോൺഗ്രസ് സമര തെരുവ് സംഘടിപ്പിച്ചു

July 25, 2026
49
NEXUS -2026PCWF പ്രവാസി സംഗമംപോസ്റ്റർ പ്രകാശനം ചെയ്തു
UPDATES

NEXUS -2026PCWF പ്രവാസി സംഗമംപോസ്റ്റർ പ്രകാശനം ചെയ്തു

July 25, 2026
30
നന്നംമുക്ക് പഞ്ചായത്തില്‍ ക്ലബ്ബുകളുടെ മീറ്റിങ്ങും പൊന്നാനി ഫയർഫോഴ്‌സിന്റെ ദുരന്ത നിവാരണ ക്ലാസും നടന്നു
UPDATES

നന്നംമുക്ക് പഞ്ചായത്തില്‍ ക്ലബ്ബുകളുടെ മീറ്റിങ്ങും പൊന്നാനി ഫയർഫോഴ്‌സിന്റെ ദുരന്ത നിവാരണ ക്ലാസും നടന്നു

July 25, 2026
35
ആലംകോട് ഗ്രാമപഞ്ചായത്ത് ആഫ്രിക്കൻ ഒച്ച്വ്യാപന മേഖലയിൽ മരുന്ന് തെളിച്ചു
UPDATES

ആലംകോട് ഗ്രാമപഞ്ചായത്ത് ആഫ്രിക്കൻ ഒച്ച്വ്യാപന മേഖലയിൽ മരുന്ന് തെളിച്ചു

July 25, 2026
72
കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് :സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന നടത്തി
UPDATES

കൂട്ടായി റെഗുലേറ്റർ കം ബ്രിഡ്ജ് :സാങ്കേതിക വിദഗ്ധരുടെ സംഘം പരിശോധന നടത്തി

July 25, 2026
21
Next Post
ആഡംബര ജീവിതത്തിനായി ഭര്‍തൃസഹോദരിയുടെ 17 പവൻ മോഷ്ടിച്ചു; ഇന്‍സ്റ്റഗ്രാം താരം പിടിയില്‍

ആഡംബര ജീവിതത്തിനായി ഭര്‍തൃസഹോദരിയുടെ 17 പവൻ മോഷ്ടിച്ചു; ഇന്‍സ്റ്റഗ്രാം താരം പിടിയില്‍

Recent News

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

July 25, 2026
77
പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത; ഇന്ന് തന്നെ കേസെടുക്കും

July 25, 2026
181
പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

July 25, 2026
521
അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

അടുത്ത അഞ്ചുദിവസം മഴ കനക്കും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്

July 25, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025