എടപ്പാള്‍:പൊൽപ്പാക്കര ഗ്രാമീണ വായനശാലയും
ഉമ്മർകുട്ടി സാംസ്കാരിക കേന്ദ്രവും സംയുക്തമായി
വയലാർ അനുസ്മരണം സംഘടിപ്പിച്ചു.സെക്രട്ടറി പി.ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞ പരിപാടിയില്‍ പ്രസിഡണ്ട് വി രാമകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.പി.എൻ.രാജഗോപാൽ തവനൂർ അനുസ്മരണ പ്രഭാഷണം നടത്തി.എടപ്പാൾ സി സുബ്രഹ്മണ്യൻ,പി വി നാരായണൻ മാസ്റ്റർ – വട്ടംകുളം,ടിവി ചന്ദ്രശേഖരൻ മാസ്റ്റർ തലമുണ്ട,ടി പി കൃഷ്ണൻ പോത്തനൂർ
എന്നിവർ സംസാരിച്ചു.ടി പി സുരേഷ് കുമാർ നന്ദി പറഞ്ഞു.തുടർന്ന്
കൽഹാര സുഹാസ് ,ഗൗരി സുഹാസ്,അനേയ റിനോജ് എന്നീ വിദ്യാർത്ഥികൾ കവിത ആലാപിച്ചു.അനുസ്മരണപ്രഭാഷണത്തിനു ശേഷം വയലാർ കവിതകളും ഗാനങ്ങളും മനോഹരമായി
വിവിധ സംഗീത കലാകാരന്മാരുടെ ആലാപനം ഉണ്ടായി.