ചങ്ങരംകുളം:പാലക്കാട് അഹല്യ ആയുർവേദ മെഡിക്കൽ നിന്നും ബാച്ചിലർ ഓഫ് ആയുർവേദിക്ക് മെഡിസിൻ സർജറിയിൽ ഡോക്ടറേറ്റ് നേടി നാടിന്റെ അഭിമാനമായ ഹൈറുന്നീസ സാബിത്തിനെ തെങ്ങിൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.തെങ്ങിൽ കൊളാടിമുക്ക് സംഘടിപ്പിച്ച ചടങ്ങ് ഷംസീർ മണാളത്ത് അദ്ധ്യക്ഷത വഹിച്ചു.കെ പി സി സി മെമ്പർ അഡ്വ എ എം രോഹിത് ഹൈറുന്നീസ സാബിത്തിന് ഉപഹാരം നൽകി.മണ്ഡലം പ്രസിഡന്റ് നാഹിർ ആലുങ്ങൽ കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ വാർഡ് മെമ്പർ ശാന്തിനി രവീന്ദ്രൻനാഥ് മുഷ്താക്ക് തെങ്ങിൽ സിറാജ് പെരുമ്പാൾ എം എം തൗഫീഖ് റഫീക്ക് പെരുമ്പാൾ സുധീർ തെങ്ങിൽ എന്നിവർ പ്രസംഗിച്ചു.ചങ്ങരംകുളത്തെ മൊയ്തൂസ് ഗ്രാന്റ് ബസാർ ഉടമയായ മൊയ്തുവിന്റെയും സുലൈഖയുടെയും മകളാണ് ഡോക്ടർ ഹൈറുന്നീസ സാബിത്ത്.