എടപ്പാള്‍:ടാക്സ് കൺസൾട്ടന്റ്സ് ആന്റ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ കേരള (ടി.സി.പി.എ.കെ) പൊന്നാനി യൂണിറ്റ് ജി.എസ്.ടി അപ്ഡേറ്റ്സ് എന്ന പേരിൽ എടപ്പാളിൽ സംഘടിപ്പിച്ച നികുതി പഠന ക്ലാസ്സ് ജില്ലാ പ്രസിഡണ്ട് പി സദാനന്ദൻ ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് എം.ജയരാജ് അദ്ധ്യക്ഷത വഹിച്ചു,അക്കാദമിക് കൗൺസിൽ ജില്ലാ കൺവീനർ അഡ്വ. കബീർ കാരിയാട്ട് ക്ലാസ്സെടുത്തു,സംസ്ഥാന കമ്മറ്റി അംഗം കെ.ബി.എ ലത്തീഫ്, ജില്ലാ ട്രഷറർ കെ. രതി,യൂണിറ്റ് സെക്രട്ടറി എ.ടി മണികണ്ഠദാസ്,ട്രഷറർ എം.സൂര്യനാരായണൻ, ജില്ലാ കമ്മറ്റി അംഗം മുഹമ്മദ് നവാസ് എന്നിവർ പ്രസംഗിച്ചു എം.മോഹനൻ സ്വാഗതവും, കെ.ജി സുബിൻദാസ് നന്ദിയും പറഞ്ഞു