അടൂരില്‍ അഞ്ചാം ക്ലാസുകാരിയെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചു. കേസിൽ പ്രായപൂര്‍ത്തിയാകാത്ത ആളടക്കം രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയായ 16 വയസുകാരന്‍ ആണ് വായ പൊത്തിപ്പിടിച്ചു കൊണ്ടുപോയത്. കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷ് പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന കൂട്ടുകാരികളെ പിടിച്ചു നിര്‍ത്തുകയും ചെയ്തു. കാടുപിടിച്ച സ്ഥലത്തെ വീട്ടിലെത്തിച്ച് ആണ് പീഡിപ്പിച്ചത്. അതിനിടെ, ലഹരിക്കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ കോടതി കുറ്റവിമുക്തനാക്കി. കേസിലെ 8 പ്രതികളെയും കോടതി വെറുതെ വിട്ടു. കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ കൊക്കെയ്ന്‍ പാര്‍ട്ടി നടത്തിയെന്നായിരുന്നു കേസ്. 2015ലായിരുന്നു കേസിന് ആസ്പദമായ സംഭവം. മയക്കുമരുന്ന് ഉപയോഗിച്ചതായി ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കൊച്ചി കടവന്ത്രയിലെ ഫ്‌ലാറ്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ കൊക്കയ്നുമായി ഷൈന്‍ ടോം ചാക്കോ പിടിയിലായി എന്നായിരുന്നു കേസ്. 2015 ജനുവരി 30നായിരുന്നു കേസിനാസ്പദമായ സംഭവം. നാലു മോഡലുകളും ഒപ്പം പിടിയിലായിരുന്നു.