ചങ്ങരംകുളം:ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 15 വയസുകാരിയെ കഞ്ചാവ് നല്‍കി ബലാത്സംഗം ചെയ്ത സംഭവത്തില്‍ ചങ്ങരംകുളം പെരിങ്ങോട് സ്വദേശികളായ യുവാക്കളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.ചാലിശ്ശേരി പെരിങ്ങോട് സ്വദേശി 23 വയസുള്ള ചേരപ്പറമ്പില്‍ അജ്മല്‍ ചങ്ങരംകുളം ആലംകോട് മാമാണിപ്പടി സ്വദേശി 22 വയസുള്ള ഷാബില്‍ എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘവും ചങ്ങരംകുളം പോലീസും ചേര്‍ന്ന് പിടികൂടിയത്.
2023 സെപ്റ്റംബറിലാണ് സംഭവം.കോഴിക്കോട് സ്വദേശിനിയായ 15 കാരിയെ പെരിങ്ങോട് സ്വദേശിയായ അജ്മല്‍ ഇന്‍സ്ട്രഗ്രാം വഴിയാണ് പരിചയപ്പെട്ടത്.പിന്നീട് പെരിങ്ങോടുള്ള അജ്മലിന്റെ വീട്ടിലെത്തിച്ച് കഞ്ചാവ് നല്‍കി മയക്കിയതിന് ശേഷം ബലാത്സംഗം ചെയ്തു.ഇയാളുടെ സുഹൃത്തായ ആലംകോട് സ്വദേശി ഷാബിലും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.പിന്നീട് വീട്ടിലെത്തിയ പെണ്‍കുട്ടിയെ അസ്വാഭാവികമായ പെരുമാറ്റത്തെ തുടര്‍ന്ന് മഹിളാമന്ദിരത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
രണ്ട് വര്‍ഷത്തിന് ശേഷം നടന്ന കൗണ്‍സിലിങിനിടെയാണ് പെണ്‍കുട്ടി ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയത്.തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് നല്‍കിയ പരാതി പോലീസിന് കൈമാറുകയായിരുന്നു.തിരൂര്‍ ഡിവൈഎസ്പിക്ക് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘവും ചങ്ങരംകുളം പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.പിടിയിലായ പ്രതികള്‍ സ്ഥിരം ലഹരി ഉപഭോഗ്താക്കളും മറ്റു പല കുറ്റകൃത്യങ്ങളിലും ഉള്‍പെട്ടവരാണെന്ന് അന്വേഷണ ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പ്രതികളെ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു









