ചങ്ങരങ്കുളം:ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 2026 ജൂൺ 21-ന് (ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് ചങ്ങരങ്കുളം ഹോട്ടൽ ജാസ് കോൺറ്റിനെന്റിൽ നടക്കും.
ഡിസ്ട്രിക്റ്റ് ഗവർണർ ലൈയൺ കെ. എം. അനിൽകുമാർ PMJF മുഖ്യാതിഥിയായി പങ്കെടുക്കും.യോഗത്തിൽ ലൈയൻസ് അംഗങ്ങളുടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച മക്കളെ അനുമോദിക്കും.ക്ലബിലെ 91 അംഗങ്ങൾക്കും ലൈയൻസ് മെമ്പർഷിപ്പ് സർട്ടിഫിക്കറ്റും മറ്റ് അംഗത്വ കിറ്റുകളും വിതരണം ചെയ്യും.സ്ഥാനമൊഴിയുന്ന ഡിസ്ട്രിക്റ്റ് ഗവർണർ ലൈയൺ കെ. എം. അനിൽകുമാർ PMJF-ന് സ്നേഹോപഹാരവും ചടങ്ങിൽ സമർപ്പിക്കും.കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കുകളും യോഗത്തിൽ അവതരിപ്പിക്കും. ക്ലബ് നടപ്പിലാക്കിയ “കാരുണ്യത്തിന് ഒരു കൈത്താങ്ങ്” പദ്ധതിയുടെ വിജയ റിപ്പോർട്ടും അംഗങ്ങൾക്കായി അവതരിപ്പിക്കുന്നതാണ്.ക്ലബ് തയ്യാറാക്കിയ പ്രത്യേക സ്നേഹസ്മരണിക (മെമെന്റോ) ഡിസ്ട്രിക്റ്റ് ഗവർണർ ചടങ്ങിൽ 91 അംഗങ്ങൾക്കും വിതരണം ചെയ്യും.എല്ലാ അംഗങ്ങളും കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് ക്ലബ് ഭാരവാഹികൾ അഭ്യർഥിച്ചു.







