• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

cntv team by cntv team
June 20, 2026
in Kerala
A A
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
0
SHARES
591
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുടുംബശ്രീ ജില്ലാ മിഷനുകളിൽ ഒഴിവുള്ള എൻ.ആർ.എൽ.എം അക്കൗണ്ടന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിലവിൽ തൃശൂർ ജില്ലയിലാണ് ഒരു ഒഴിവുള്ളത്. എന്നാൽ, ഒരു വർഷത്തെ കരാർ കാലാവധിക്കിടെ മറ്റ് ജില്ലകളിൽ ഒഴിവ് വരുന്ന പക്ഷം ഈ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ജൂലായ് ഒന്നിന് വൈകുന്നേരം 5 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.

വിദ്യാഭ്യാസ യോഗ്യത

ബി.കോം, ഡി.സി.എ, ടാലി. സർക്കാർ, അർദ്ധസർക്കാർ വകുപ്പുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ അംഗീകൃത സ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് പ്രോജക്ടുകൾ, കുടുംബശ്രീ എന്നിവയിലേതിലെങ്കിലും അക്കൗണ്ടന്റായി കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്.

പ്രായപരിധി,​ ശമ്പളം

അപേക്ഷകർക്ക് 2026 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. പ്രതിമാസം 30,000 രൂപയാണ് വേതനം. കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന കേന്ദ്ര-സംസ്ഥാനാവിഷ്‌കൃത പദ്ധതിയായ എൻ.ആർ.എൽ.എം പദ്ധതിയുടെ ഭാഗമായുള്ള സംസ്ഥാന-ജില്ലാ തല വരവുചെലവ് കണക്കുകൾ കൈകാര്യം ചെയ്യുകയാണ് ജോലിയുടെ സ്വഭാവം. നിയമനം ലഭിക്കുന്ന തീയതി മുതൽ 2027 മാർച്ച് 31 വരെയാണ് പ്രാഥമിക കരാർ കാലാവധി. അതിനുശേഷം പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ കരാർ ദീർഘിപ്പിച്ചു നൽകും. പരീക്ഷാ ഫീസ് 500 രൂപയാണ്. അപേക്ഷയോടൊപ്പം ഓൺലൈനായി ഫീസ് അടയ്ക്കാവുന്നതാണ്.

സമർപ്പിക്കപ്പെടുന്ന ബയോഡാറ്റകൾ വിശദമായി പരിശോധിച്ച്, സ്‌ക്രീനിംഗ് നടത്തി യോഗ്യരായവരെ തിരഞ്ഞെടുക്കാനുള്ള പൂർണ്ണ അധികാരം സി.എം.ഡിക്ക് ആയിരിക്കും. ഉദ്യോഗാർത്ഥികൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം. www.cmd.kerala.gov.inഎന്ന വെബ്‌സൈറ്റിലൂടെ നിശ്ചിത ഫോർമാറ്റിൽ ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. ഓൺലൈൻ അല്ലാതെയുള്ള അപേക്ഷകളും, യഥാസമയം ലഭിക്കാത്തവയും, നിശ്ചിത യോഗ്യതയില്ലാത്തതുമായ അപേക്ഷകൾ നിരസിക്കുന്നതാണ്.

ഒഴിവുകളുടെ എണ്ണത്തിൽ മാറ്റം വന്നേക്കാം. പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റിന് ഒരു വർഷത്തെ കാലാവധിയുണ്ടായിരിക്കും. റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭിച്ചിട്ടും യഥാസമയം ജോലിയിൽ പ്രവേശിക്കാത്തവരുടെ നിയമനം റദ്ദാക്കുകയും ലിസ്റ്റിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.

Related Posts

ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, വീടിന്റെ വാതിൽ കുത്തിത്തുറന്ന് 30 പവൻ സ്വർണം മോഷ്‌ടിച്ചു
Kerala

ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച, വീടിന്റെ വാതിൽ കുത്തിത്തുറന്ന് 30 പവൻ സ്വർണം മോഷ്‌ടിച്ചു

August 15, 2026
138
ലൈഫ് പദ്ധതി; ‘ജനങ്ങളുടെ ആത്മാഭിമാനം അടിയറവെക്കരുത്, കേന്ദ്രത്തിന്റെ ബ്രാൻഡിങ് അടിച്ചേൽപിക്കരുത്
Kerala

ലൈഫ് പദ്ധതി; ‘ജനങ്ങളുടെ ആത്മാഭിമാനം അടിയറവെക്കരുത്, കേന്ദ്രത്തിന്റെ ബ്രാൻഡിങ് അടിച്ചേൽപിക്കരുത്

August 15, 2026
82
കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
Crime

കുറ്റിപ്പുറത്തു ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

August 15, 2026
395
സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും
Kerala

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

August 15, 2026
24
മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു
Kerala

മെറ്റ പിൻവലിച്ച റിപ്പോർട്ടർ ചാനലിന്‍റെ 13 കാര്‍ഡുകൾ പുനഃസ്ഥാപിച്ചു

August 15, 2026
49
താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
Kerala

താമിർ ജിഫ്രി മരിച്ച സംഭവം: പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

August 15, 2026
12
Next Post
സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

Recent News

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

ഓണത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി’ഇന്ന് അത്തം വിപണി കയ്യടക്കി പൂക്കച്ചവടക്കാര്‍

August 15, 2026
1
എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

എറവറാംകുന്ന് സംസ്കാരിക വേദിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

August 15, 2026
2
മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

മൂക്കുതല എൻഎസ്എസ് കരയോഗം നമ്പർ 32 45 സ്വാതന്ത്ര്യദിനാഘോഷം നടത്തി

August 15, 2026
2
തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

തെങ്ങിൽ ഇ൪ഷാദുസിബിയാ൯ മദ്രസ്സ സ്വതന്ത്രദിനാഘോഷം സംഘടിപ്പിച്ചു

August 15, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025