• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

cntv team by cntv team
June 20, 2026
in UPDATES
A A
സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ
0
SHARES
7
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇടുക്കി: മൂന്നാറിൽ സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ സന്തോഷും കൂടെയുണ്ടായിരുന്ന പതിനേഴുകാരനുമാണ് അറസ്റ്റിലായത്. സാമൂഹികമാധ്യമത്തിലൂടെ വിദ്യാർഥിനിയുമായി സൗഹൃദം സ്ഥാപിച്ച പ്രതികൾ ഇവരെ തന്ത്രപൂർവ്വം മൂന്നാറിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

സോഷ്യൽ മീഡിയ വഴിയാണ് പ്രതികൾ വിദ്യാർഥിനിയുമായി പരിചയപ്പെട്ടെതന്ന് പോലീസ് പറയുന്നു. കഴിഞ്ഞ പതിനഞ്ചാം തീയതി മൂന്നാറിൽവെച്ച് കാണാമെന്ന് ഇവർ തമ്മിൽ തീരുമാനിച്ചു. താൻ വരുമ്പോൾ ഒരു സുഹൃത്തിനെ കൂടി കൊണ്ടുവരുമെന്നും അതിനാൽ പെൺകുട്ടിയോട് മറ്റൊരു കൂട്ടുകാരിയെ കൂടി കൂടെ കൂട്ടണമെന്നും പ്രതിയായ യുവാവ് പറഞ്ഞിരുന്നു. ഇതനുസരിച്ച് മൂന്നാർ ടൗണിലെത്തിയ പെൺകുട്ടികളെ പ്രതികൾ സമീപത്തെ റിസോർട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

മൂന്നാർ ടൗണിന് സമീപമുള്ള റിസോർട്ടിലായി രണ്ട് ദിവസമാണ് പെൺകുട്ടികളെ താമസിപ്പിച്ചത്. ഈ സമയമത്രയും കുട്ടികൾ ക്രൂരമായ ലൈംഗിക ചൂഷണത്തിന് വിധേയരായതായി പോലീസ് പറഞ്ഞു. 

തുടർച്ചയായി രണ്ട് ദിവസം വിദ്യാർഥിനികൾ സ്കൂളിൽ എത്താതിരുന്നതാണ് സംഭവം പുറത്തറിയാൻ കാരണമായത്. സ്കൂളിൽ ഹാജരാകാത്തതിനെക്കുറിച്ച് അധ്യാപകർ ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടികൾ തങ്ങൾക്ക് നേരിടേണ്ടി വന്ന പീഡനവിവരം വെളിപ്പെടുത്തിയത്. ഉടൻ തന്നെ സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പോലീസ് കേസെടുത്തതോടെ പ്രതികൾ കേരളം വിട്ട് തമിഴ്നാട്ടിലേക്ക് കടന്നുകളഞ്ഞിരുന്നു.

ഒളിവിൽപോയ പ്രതികളെ കഴിഞ്ഞ ദിവസം രാത്രിയാണ് തമിഴ്നാട്ടിൽ നിന്ന് പോലീസ് സംഘം പിടികൂടിയത്. പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. അറസ്റ്റിലായ സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്ന നടപടികൾ ആരംഭിച്ചു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപാകെ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.

Related Posts

വെളിയങ്കോട് സ്വദേശി മാമ്പ്രയില്‍ കേശവന്റെ മകന്‍ ശ്രീനിവാസന്‍ മാമ്പ്ര ദോഹയില്‍ നിര്യാതനായി
UPDATES

വെളിയങ്കോട് സ്വദേശി മാമ്പ്രയില്‍ കേശവന്റെ മകന്‍ ശ്രീനിവാസന്‍ മാമ്പ്ര ദോഹയില്‍ നിര്യാതനായി

June 20, 2026
159
വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ
UPDATES

വായനദിനാചരണവുമായി പാവിട്ടപ്പുറം എ ആർ എച്ച് എസ് വിദ്യാർത്ഥിനികൾ

June 20, 2026
44
തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു
UPDATES

തെരുവ് നായശല്ല്യം രൂക്ഷം’എടപ്പാള്‍ നടുവട്ടത്ത് കൂട് പൊളിച്ച് കോഴികളെ കൊന്നു

June 20, 2026
153
ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും
UPDATES

ചങ്ങരങ്കുളം ലൈയൻസ് ക്ലബിന്റെ വാർഷിക ജനറൽ ബോഡി യോഗം 21ന് നടക്കും

June 20, 2026
25
കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു
UPDATES

കുരുക്ക് അഴിക്കും’ 24 മുതല്‍ ചങ്ങരംകുളം ടൗണില്‍ ട്രാഫിക് പരിഷ്കാരം’ആലംകോട് ഗ്രാമപഞ്ചായത്ത് ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം ചേര്‍ന്നു

June 20, 2026
274
അസ്സബാഹ് കോളേജ് ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന് 100 ശതമാനം വിജയം
UPDATES

അസ്സബാഹ് കോളേജ് ഫുഡ് ടെക്നോളജി ഡിപ്പാർട്ട്മെന്റിന് 100 ശതമാനം വിജയം

June 20, 2026
77

Recent News

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

June 20, 2026
7
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
18
സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 20, 2026
13
പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

June 20, 2026
60
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025